പരപ്പനങ്ങാടിയിൽ അതിഥി തൊഴിലാളിയെ ബ്‌ളേഡ് കൊണ്ട് ആക്രമിച്ചതായി പരാതി

By Trainee Reporter, Malabar News
Representational Image
Ajwa Travels

മലപ്പുറം: പരപ്പനങ്ങാടിയിൽ അതിഥി തൊഴിലാളിയെ ബ്‌ളേഡ് കൊണ്ട് ആക്രമിച്ചതായി പരാതി. ബംഗാൾ സ്വദേശിയും പരപ്പനങ്ങാടി അയ്യപ്പൻകാവിലെ താമസക്കാരനുമായ സഫിക്കുൾ സേക്കിനെയാണ് (30) ബ്‌ളേഡ് കൊണ്ട് മുറിവേൽപ്പിച്ചത്. പരപ്പനങ്ങാടി ഉള്ളണം മുണ്ടിയൻകാവ് സ്വദേശിയായ മുഹമ്മദ് റിയാസാണ് ഇയാളെ ആക്രമിച്ചത്.

സംഭവത്തിൽ സഫിക്കുൾ സേക്ക് പരപ്പനങ്ങാടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മുഹമ്മദ് റിയാസ് ആറ് മാസം മുൻപ് ഇയാളിൽ നിന്ന് 1,500 രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ ചോദിച്ചതിലുള്ള വൈരാഗ്യത്തിലാണ് റിയാസ് ക്വാർട്ടേഴ്‌സിൽ വന്ന് തന്നെ മർദ്ദിക്കുകയും ബ്‌ളേഡ് ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപ്പിക്കുകയും ചെയ്‌തതെന്നാണ്‌ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

ഇന്നലെ ഉച്ചയ്‌ക്ക് ആയിരുന്നു സംഭവം. കടം കൊടുത്ത പണത്തിനായി ഇയാൾ നിരവധി തവണയായി റിയാസിനോട് ചോദിച്ചിരുന്നു. ഇതിൽ പ്രകോപിതനായ റിയാസ് ഇന്നലെ ഉച്ചയോടെയാണ് അയ്യപ്പൻകാവിലെ ക്വാർട്ടേഴ്‌സിൽ എത്തി അതിഥി തൊഴിലാളിയെ മർദ്ദിച്ചത്. ഇയാൾ പത്ത് വർഷമായി പരപ്പനങ്ങാടി കേന്ദ്രീകരിച്ച് ജോലി ചെയ്യുന്ന ആളാണ്.

Read Also: വനിതാ എസ്ഐയോട് അപമര്യാദയായി പെരുമാറി; ആറ് പേര്‍ക്കെതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE