തിരുവനന്തപുരം: അധ്യാപകൻ കോളേജ് ഗ്രൗണ്ടിൽ തീകൊളുത്തി മരിച്ചു. തിരുവനന്തപുരം ലോ അക്കാദമിയിലെ അധ്യാപകൻ സുനിൽകുമാറാണ് ആത്മഹത്യ ചെയ്തത്. വിദ്യാർഥികൾ കണ്ടുനിൽക്കേയാണ് ഇയാൾ തീ കൊളുത്തി മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അധ്യാപകനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ക്ളാസിലെ വിദ്യാർഥികളുമായി ഏറെനേരം സംസാരിച്ചതിന് ശേഷമാണ് അധ്യാപകൻ ഗ്രൗണ്ടിലേക്ക് പോയത്. തനിച്ചു ഗ്രൗണ്ടിലിരിക്കുന്ന അധ്യാപകനെ വിദ്യാർഥികളും കണ്ടിരുന്നു. ഇയാൾ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ മരണത്തെ സംബന്ധിച്ചുള്ള ഫോട്ടോ പോസ്റ്റ് ചെയ്തതായി അടുത്ത ബന്ധമുള്ളവർ പറഞ്ഞു. മരണ കാരണം വ്യക്തമല്ല.
Read Also: കോവിഡ് മാനദണ്ഡം പാലിച്ചില്ല; നീന്തൽ സെലക്ഷനിൽ പങ്കെടുത്തത് അഞ്ഞൂറോളം വിദ്യാർഥികൾ