സൈബര്‍ സുരക്ഷാ മേഖലയില്‍ ഇന്ത്യയും ജപ്പാനും സഹകരണം ശക്തമാക്കും

By Staff Reporter, Malabar News
malabarnews-indjp
Image Courtesy: IndiaToday
Ajwa Travels

ടോക്കിയോ: സൈബര്‍ സുരക്ഷാ മേഖലയില്‍ കൂടുതല്‍ കരാറുകളില്‍ ഏര്‍പ്പെടാന്‍ ഇന്ത്യയും ജപ്പാനും തമ്മില്‍ ധാരണയായി. സുരക്ഷയിലും അടിസ്ഥാന സൗകര്യ വികസനങ്ങളിലും യോജിച്ചു പ്രവര്‍ത്തിക്കാനുള്ള കരാറുകളില്‍ അന്തിമ തീരുമാനം ആയതായി സൂചനകളുണ്ട്. അതിവേഗ ഇന്റര്‍നെറ്റ് സൗകര്യമായ 5ജി, കൃത്രിമ ബുദ്ധി(എഐ) എന്നീ വിഷയങ്ങള്‍ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ന് രാവിലെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ജാപ്പനീസ് വിദേശകാര്യ മന്ത്രി മോട്ടേകി തോഷിമിസുവുമായി ടോക്കിയോവില്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് ജയശങ്കര്‍ ജപ്പാനില്‍ എത്തിയത്. ഇന്നലെ ജപ്പാന്‍, യുഎസ്, ഓസ്ട്രേലിയ രാജ്യങ്ങളുമായുള്ള ചതുര്‍കക്ഷി ഉച്ചകോടിയില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. അതിനു ശേഷമാണ് ഇന്ന് ജപ്പാന്‍ വിദേശകാര്യ മന്ത്രിയുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.

ഇന്തോ-പസിഫിക് മേഖലയിലെ സ്വതന്ത്ര്യ വ്യാപാരമാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത് എന്ന് ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നു. ഇരു രാജ്യങ്ങളുടെയും വിഷയത്തിലെ സമാന കാഴ്‌ചപ്പാട് ചൈനയുടെ കടന്നു കയറ്റത്തിനെ എതിര്‍ക്കുന്നതാണ്. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കങ്ങളും ജപ്പാനുമായുള്ള ചൈനയുടെ വിഷയങ്ങളും ഇരു രാജ്യങ്ങളെയും ഒരുമിപ്പിക്കാന്‍ കാരണമായെന്ന് വിലയിരുത്തലുണ്ട്.

More World News: ഓസോൺ ദ്വാരം ഭീകരാവസ്‌ഥയിൽ; മുന്നറിയിപ്പ് നൽകി ശാസ്‌ത്ര ലോകം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE