കോവിഡ് ഇന്ത്യ; 10,004 രോഗമുക്‌തി, 6,822 രോഗബാധ, കേരളത്തിൽ 3,277 കേസുകൾ

By News Bureau, Malabar News
covid-india-update
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,822 പേർക്ക് കോവിഡ് ബാധ സ്‌ഥിരീകരിച്ചു. 558 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ പ്രതിദിന രോഗബാധയാണിതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.

10,004 പേർ 24 മണിക്കൂറിനിടെ രോഗമുക്‌തി നേടിയപ്പോൾ 220 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തു.

പുതിയ കോവിഡ് കേസുകളിൽ കൂടുതലും റിപ്പോർട് ചെയ്‌തിരിക്കുന്നത്‌ കേരളത്തിലാണ്. കഴിഞ്ഞ ദിവസം 3,277 പേർക്കാണ് കേരളത്തിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌. 45,412 സാമ്പിൾ പരിശോധനയ്‌ക്ക് വിധേയമാക്കി. രോഗമുക്‌തി നേടിയവർ 5,833 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 30 പേർക്കുമാണ്.

നിലവിൽ 95,014 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 554 ദിവസത്തിനിടെ ആദ്യമായാണ് സജീവ കേസുകൾ ഇത്രയും താഴുന്നത്.

അതേസമയം രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. ഇതുവരെ 128.76 കോടി വാക്‌സിൻ ഡോസുകൾ രാജ്യത്തുടനീളം വിതരണം ചെയ്‌തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Most Read: രാജീവ് ഗാന്ധി വധക്കേസ്; പ്രതി പേരറിവാളന്റെ ഹരജി ഇന്ന് സുപ്രീം കോടതിയിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE