രാജ്യത്ത് 15,823 പുതിയ കോവിഡ് കേസുകൾ; കൂടുതലും കേരളത്തിൽ  

By News Bureau, Malabar News
Covid In India-update
Representational Image
Ajwa Travels

ന്യൂഡെൽഹി: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌ 15,823 പേർക്ക്. രോഗമുക്‌തി നേടിയവർ 22,844 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 226 പേർക്കുമാണ്. 13,25,399 സാമ്പിൾ പരിശോധനയ്‌ക്ക് വിധേയമാക്കി.

നിലവിൽ 2,07,653 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

രാജ്യത്ത് ഇതുവരെ 3,40,01,743 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതിൽ 3,33,42,901 ആളുകൾ രോഗമുക്‌തി നേടിയിട്ടുണ്ട്. അതേസമയം 4,51,189 പേർക്ക് ഇതുവരെ കോവിഡ് മൂലം ജീവൻ നഷ്‌ടമായി.

ഒക്‌ടോബർ 12 വരെ 58,63,63,442 സാമ്പിളുകൾ പരിധോധനയ്‌ക്ക് വിധേയമാക്കിയതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു.

കേരളത്തിലാണ് നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 7,823 പേർക്കാണ് സംസ്‌ഥാനത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. 86,031 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതിൽ രോഗമുക്‌തി നേടിയവർ 12,490 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 106 പേർക്കുമാണ്. ടെസ്‌റ്റ് പോസിറ്റിവിറ്റി ശതമാനം 9.09%വും ചികിൽസയിലുള്ളത് 96,646 പേരുമാണ്.

അതേസമയം രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. 96,43,79,212 വാക്‌സിൻ ഡോസുകളാണ് ഇതുവരെ രാജ്യത്തുടനീളം വിതരണം ചെയ്‌തത്‌. ഇതിൽ 50,63,845 വാക്‌സിൻ ഡോസുകൾ ഇന്നലെ മാത്രം വിതരണം ചെയ്‌തതാണ്‌.

Most Read: കെ റെയില്‍; പ്രതിപക്ഷം ഇന്ന് നിയമസഭയിൽ എതിര്‍പ്പ് അറിയിക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE