കോവിഡ് ഇന്ത്യ; 18,987 രോഗബാധ, 11,079 കേസുകൾ കേരളത്തിൽ

By News Bureau, Malabar News
Covid In India
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18,987 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 3,40,20,730 ആയി.

19,808 പേർ ഒരു ദിവസത്തിനിടെ രോഗമുക്‌തി നേടിയപ്പോൾ 246 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടു. 13,01,083 സാമ്പിളുകളാണ് പരിശോധനയ്‌ക്ക് വിധേയമാക്കിയത്. ഒക്‌ടോബർ 13 വരെ രാജ്യത്തുടനീളമായി ആകെ 58,76,64,525 സാമ്പിളുകൾ പരിശോധിച്ചുവെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.

അതേസമയം 3,33,62,709 പേരാണ് ഇതുവരെ കോവിഡിൽ നിന്നും മുക്‌തി നേടിയത്. കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌ 4,51,435 പേർക്കാണ്.

നിലവിൽ 2,06,58 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

കേരളത്തിലാണ് പ്രതിദിനം ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം 11,079 പേർക്കാണ് സംസ്‌ഥാനത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 9,972 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 123 പേർക്കുമാണ്. 89,995 സാമ്പിൾ പരിശോധനയ്‌ക്ക് വിധേയമാക്കി.

അതേസമയം രാജ്യത്തെ വാക്‌സിനേഷൻ 96,82,20,997 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 35,66,347 വാക്‌സിൻ ഡോസുകളാണ് രാജ്യത്ത് വിതരണം ചെയ്‌തത്‌.

Most Read: മോൻസൺ മാവുങ്കൽ തട്ടിപ്പ്; അനിത പുല്ലയിലിനെ ചോദ്യം ചെയ്യാൻ ഒരുങ്ങി ക്രൈം ബ്രാഞ്ച് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE