കോവിഡ് ഇന്ത്യ; 16,862 പുതിയ കേസുകൾ, കേരളത്തിൽ 9,246 രോഗബാധ

By News Bureau, Malabar News
Covid India
Representational Image
Ajwa Travels

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി റിപ്പോർട് ചെയ്‌തത്‌ 16,862 കോവിഡ് കേസുകൾ. 19,391 പേർ രോഗമുക്‌തി നേടിയപ്പോൾ 379 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

11,80,148 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്. ഒക്‌ടോബർ 14 വരെ രാജ്യത്താകെ 58,88,44,673 സാമ്പിളുകൾ പരിശോധിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.

പുതിയ കേസുകളിൽ ഏറിയ പങ്കും റിപ്പോർട് ചെയ്‌തിരിക്കുന്നത്‌ കേരളത്തിലാണ്. കഴിഞ്ഞ ദിവസം കേരളത്തിൽ 88,773 സാമ്പിൾ പരിശോധനയ്‌ക്ക് വിധേയമാക്കിയതിൽ നിന്നും 9,246 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 10,952 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 96 പേർക്കുമാണ്.

നിലവിൽ 2,03,678 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

അതേസമയം വാക്‌സിനേഷനും പുരോഗമിക്കുകയാണ്. ഇതുവരെ 97,14,38,553 വാക്‌സിൻ ഡോസുകളാണ് രാജ്യത്തുടനീളം വിതരണം ചെയ്‌തത്‌. ഇതിൽ 30,26,483 വാക്‌സിൻ ഡോസുകൾ കഴിഞ്ഞ 24 മണിക്കൂറിനിടെ വിതരണം ചെയ്‌തതാണ്‌.

രാജ്യത്ത് ഇതുവരെ 3,40,37,592 പേർക്കാണ് കോവിഡ് ബാധ സ്‌ഥിരീകരിച്ചത്‌. ഇവരിൽ 3,33,82,100 പേർ ഇതുവരെ രോഗമുക്‌തി നേടിയപ്പോൾ കോവിഡ് കവർന്നത് 4,51,814 ജീവനുകളാണ്.

Most Read: ലോകകപ്പ് യോഗ്യതാ മൽസരം; എതിരാളികളെ തകർത്ത് അർജന്റീനയും ബ്രസീലും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE