ലോകകപ്പ് യോഗ്യതാ മൽസരം; എതിരാളികളെ തകർത്ത് അർജന്റീനയും ബ്രസീലും

By News Bureau, Malabar News
world cup qualifiers
Representational Image
Ajwa Travels

ബ്രസീൽ: ലോകകപ്പ് യോഗ്യതാ മൽസരത്തിൽ ജയത്തോടെ മുന്നോട്ട് കുതിച്ച് ബ്രസീലും അർജന്റീനയും. അർജന്റീന പെറുവിനെതിരെയും ബ്രസീൽ യുറുഗ്വായ്‌ക്ക് എതിരെയുമാണ് ജയം സ്വന്തമാക്കിയത്.

എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന പെറുവിനെ തകർത്തത്. അതേസമയം ബ്രസീൽ ഒന്നിനെതിരെ നാലുഗോളുകൾക്ക് യുറുഗ്വായെ തോൽപ്പിച്ചു.

പെറുവിനെതിരെ ലൗത്താരോ മാർട്ടിനസാണ് അർജന്റീനയുടെ വിജയഗോൾ നേടിയത്. ബ്രസീലിനായി റഫീന്യ രണ്ടും നെയ്‌മർ, ബർബോസ എന്നിവർ ഓരോ ഗോളുകളും നേടി. സുവാരസാണ് യുറുഗ്വായുടെ ആശ്വാസ ഗോൾ നേടിയത്. 12 മൽസരങ്ങളിൽ നിന്ന് 16 പോയിന്റുള്ള യുറുഗ്വായ് നിലവിൽ അഞ്ചാം സ്‌ഥാനത്താണ്.

പതിനൊന്ന് മൽസരങ്ങളിൽ നിന്ന് 31 പോയിന്റുമായി ബ്രസീൽ പട്ടികയിൽ ഒന്നാം സ്‌ഥാനത്ത് നിലയുറപ്പിച്ചു. അത്രതന്നെ മൽസരങ്ങളിൽ നിന്ന് 25 പോയിന്റുമായി അർജന്റീന രണ്ടാം സ്‌ഥാനത്തുമുണ്ട്.

Most Read: മഴ മൂലം വൈദ്യുതി ഉപഭോഗം കുറഞ്ഞു; കേരളത്തിൽ ലോഡ്ഷെഡിംഗ് ഉണ്ടായേക്കില്ല 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE