കോവിഡ് ഇന്ത്യ; 2,83,135 രോഗമുക്‌തി, 2,11,298 രോഗബാധ, 3,847 മരണം

By Staff Reporter, Malabar News
covid india
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,11,298 പേർക്കുകൂടി കോവിഡ് സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,73,69,093 ആയി ഉയർന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 3,847 പേർക്കാണ് കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌. ദിവസങ്ങൾക്ക് ശേഷമാണ് മരണസംഖ്യ നാലായിരത്തിൽ താഴെയാകുന്നത്. അതേസമയം 2,83,135 പേർ രോഗമുക്‌തി നേടിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നിലവിൽ 24,19,907 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 2,46,33,951 പേരാണ് രാജ്യത്ത് കോവിഡിൽ നിന്നും മുക്‌തി നേടിയത്. 3,15,235 പേർ കോവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്‌തു.

തമിഴ്‌നാട്ടിലാണ് 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചത്‌. 33,764 കോവിഡ് കേസുകളാണ് തമിഴ്‌നാട്ടിൽ റിപ്പോർട് ചെയ്‌തത്‌. കേരളത്തിൽ 28,798 കേസുകളും കഴിഞ്ഞ ദിവസം റിപ്പോർട് ചെയ്‌തു.

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് ഇതുവരെ 20,26,95,874 ഡോസ് വാക്‌സിനാണ് വിതരണം ചെയ്‌തത്‌.

Read Also: സംസ്‌ഥാനത്ത് ഇന്നും മഴ തുടരും; 12 ജില്ലകളിൽ യെല്ലോ അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE