കോവിഡ് ഇന്ത്യ; 2,69,507 രോഗമുക്‌തി, 3,79,257 രോഗബാധ, 3,645 മരണം

By Staff Reporter, Malabar News
covid india
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ റിപ്പോർട് ചെയ്‌തത്‌ 3,79,257 പുതിയ കോവിഡ് –19 കേസുകൾ. ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 1,83,76,524 ആയി ഉയർന്നു.

അതേസമയം ഒരു ദിവസത്തിനിടെ 3,645 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തു. 2,69,507 പേർ രോഗമുക്‌തി നേടിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നിലവിൽ രാജ്യത്ത് 30,84,814 സജീവ കേസുകളാണുള്ളത്. ഇതുവരെ 2,04,832 പേർ കോവിഡ് ബാധിച്ചു മരണത്തിന് കീഴടങ്ങിയപ്പോൾ 1,50,86,878 പേർ രോഗമുക്‌തിയും നേടി. രോഗമുക്‌തി നിരക്ക് 82.10 ശതമാനമായി കുറഞ്ഞു. 1.11 ശതമാനമാണ് മരണനിരക്ക്.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) കണക്കനുസരിച്ച് ഏപ്രിൽ 28 വരെ 28,44,71,979 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. ഇതിൽ 17,68,190 സാമ്പിളുകൾ ബുധനാഴ്‌ച മാത്രം പരിശോധിച്ചതാണ്.

ഇതുവരെ 15,00,20,648 ഡോസ് വാക്‌സിൻ രാജ്യത്ത് വിതരണം ചെയ്‌തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം വാക്‌സിൻ ക്ഷാമം മിക്ക സംസ്‌ഥാനങ്ങളുടെയും കോവിഡ് പ്രതിരോധത്തെ സാരമായി ബാധിക്കുന്നുണ്ട്.

Read Also: ‘അറിയപ്പെടാത്ത മൂന്നാമൻ’; ചാന്ദ്രദൗത്യം അപ്പോളോ 11ന്റെ സാരഥി മൈക്കിൾ കോളിൻസ് അന്തരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE