കോവിഡിൽ വിറങ്ങലിച്ച് രാജ്യം; 24 മണിക്കൂറിനിടെ 3,86,452 രോഗബാധ, 3,498 മരണം

By Staff Reporter, Malabar News
covid india
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് പിടിമുറുക്കി കോവിഡ്. പ്രതിദിന രോഗബാധിതരുടെ എണ്ണം നാല് ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,86,452 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട് ചെയ്‌തത്‌. ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,498 മരണങ്ങളും റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. ഇതുവരെ 2,08,330 പേർക്കാണ് കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌. അതേസമയം 2,97,540 പേർ ഒരു ദിവസത്തിനിടെ രോഗമുക്‌തിയും നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 1,87,62,976 ആണ്. നിലവിൽ 31,70,228 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 1,53,84,418 പേർ കോവിഡിൽ നിന്നും മുക്‌തി നേടി.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) കണക്കനുസരിച്ച് ഏപ്രിൽ 29 വരെ 28,63,92,086 സാമ്പിളുകൾ പരിശോധനക്ക് വിധേയമാക്കി. ഇതിൽ 19,20,107 സാമ്പിളുകൾ രാജ്യത്ത് വ്യാഴാഴ്‌ച മാത്രം പരിശോധിച്ചു.

രാജ്യത്ത് ഇതുവരെ വിതരണം ചെയ്‌തത്‌ 15,22,45,179 ഡോസ് വാക്‌സിൻ ആണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നത്‌. അതേസമയം രാജ്യത്ത് വാക്‌സിൻ ക്ഷാമം കോവിഡ് പ്രതിരോധത്തിന് വിലങ്ങുതടിയാകുന്നു. കൂടാതെ ഓക്‌സിജൻ പ്രതിസന്ധിയും രൂക്ഷമാണ്.

Read Also: അമേരിക്കയുടെ ആദ്യഘട്ട സഹായം ഡെൽഹിയിൽ പറന്നിറങ്ങി; ആശ്വാസം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE