സൗഹൃദത്തിന്റെ വേരുകളാണ് ഇന്ത്യയെ നിർമിച്ചത്; എസ്‌എസ്‌എഫ് ചർച്ചാസംഗമം

By Desk Reporter, Malabar News
India is built on the roots of friendship; SSF Discussion Forum
Ajwa Travels

മലപ്പുറം: ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ സൂക്ഷിച്ചിരുന്ന, ഇപ്പോഴും ബാക്കിയുള്ള ആഴമേറിയ സൗഹൃദത്തിന്റെ വേരുകളാണ് രാജ്യത്തിനെ നിർമിച്ചതെന്നും ഇതിനെ കൂടുതൽ ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങൾ എല്ലാ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും എസ്‌എസ്‌എഫ് പറഞ്ഞു

എഴുപത്തിഅഞ്ചാം സ്വാതന്ത്ര്യദിനത്തിൽ എസ്‌എസ്‌എഫ് മലപ്പുറം ഈസ്‌റ്റ് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യ സമരത്തിലെ സൗഹൃദകാഴ്‌ചകൾ എന്ന ചർച്ചാ സംഗമത്തിലാണ് എസ്‌എസ്‌എഫ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ചരിത്രത്തെ അപരവൽകരിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണമെന്നും ചർച്ചാ സംഗമം ചൂണ്ടിക്കാട്ടി. വൈദ്യർ സ്‌മാരക മാപ്പിള കലാ അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി, കാലികറ്റ് സർവകലാശാല ചരിത്ര വിഭാഗം അധ്യാപകൻ ഡോ. പി ശിവദാസൻ എന്നിവർ വിഷയാവതരണം നടത്തി.

കെ ശമീൽ സഖാഫി അധ്യക്ഷത വഹിച്ചു. സികെ ശാക്കിർ സിദ്ധീഖി, കെ തജ്‍മൽ ഹുസൈൻ, പികെ അബ്‌ദുല്ല, ടിഎം ശുഹൈബ്, മുഷ്‌താഖ്‌ സഖാഫി എന്നിവർ ചർച്ചാ സംഗമത്തിൽ സംബന്ധിച്ചു.

Most Read: കോവിഡ് മരണങ്ങൾക്ക് നഷ്‌ടപരിഹാരം; കേന്ദ്രത്തിന് കൂടുതൽ സമയം അനുവദിച്ച് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE