ഇന്ത്യ-വെസ്‌റ്റ് ഇൻഡീസ് പരമ്പര; ആദ്യ ഏകദിനം ഇന്ന്

By Staff Reporter, Malabar News
first-india-west-indies-odi
Ajwa Travels

അഹമ്മദാബാദ്: ഇന്ത്യ-വെസ്‌റ്റ് ഇൻഡീസ് പരമ്പരയിലെ ആദ്യ ഏകദിനം ഇന്ന്. ഉച്ചയ്‌ക്ക് 1.30ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മൽസരം. ഇന്ത്യയുടെ മുഴുവൻ സമയ നായകനായതിന് ശേഷം രോഹിത് ശർമ നയിക്കുന്ന ആദ്യ പരമ്പരയാണിത്. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ അപ്രതീക്ഷിത ഏകദിന പരമ്പര തോൽവിക്ക് ശേഷമാണ് ഇന്ത്യ ഇന്ന് വിൻഡീനെ നേരിടുന്നത്.

ശിഖർ ധവാൻ, ശ്രേയസ് അയ്യർ, ഋതുരാജ് ഗെയ്‌ക്‌വാദ്, നവ്ദീപ് സൈനി എന്നിവരുൾപ്പെടെ നാല് പ്രധാന താരങ്ങൾ കോവിഡ് ബാധിതരായത് ടീമിന് തിരിച്ചടിയാണ്. രോഹിതിന് കീഴിൽ കോഹ്‌ലി കളിക്കുന്നുവെന്നതും ഈ മൽസരത്തിന്റെ പ്രത്യേകതയാണ്. ഈ വർഷവും അടുത്ത വർഷവും നടക്കാനിരിക്കുന്ന രണ്ട് ലോകകപ്പുകളിലേക്കുള്ള ടീം രൂപപ്പെടുത്തുക എന്നതാണ് രോഹിതിന്റെ പ്രഥമ ചുമതല.

ഇഷാൻ കിഷൻ രോഹിത് ശർമക്കൊപ്പം ഓപ്പൺ ചെയ്‌തേക്കും. ബാറ്റിംഗ് ഓൾറൗണ്ടർ എന്ന നിലയിൽ ദീപക് ഹൂഡ അരങ്ങേറാനാണ് സാധ്യത. കുൽദീപ് യാദവ്-യുസ്‌വേന്ദ്ര ചഹാൽ സഖ്യത്തെ പരീക്ഷിക്കുമെന്ന് രോഹിത് പറഞ്ഞതിനാൽ ഇരുവരും കളിക്കാനിടയുണ്ട്.

ഒരാൾ മാറിനിന്നാൽ വാഷിംഗ്‌ടൺ സുന്ദറിന് ഇടം ലഭിക്കും. ശർദ്ദുൽ താക്കൂർ, ദീപക് ചഹാർ എന്നിവർക്ക് സ്‌ഥാനം ഉറപ്പാണ്. സിറാജോ പ്രസിദ് കൃഷ്‌ണയോ മൂന്നാം പേസറാവും. അഞ്ചാം നമ്പറിൽ സൂര്യകുമാർ യാദവിനും ഇടം ലഭിക്കുമെന്നാണ് സൂചന.

Read Also: ‘കടം വാങ്ങിയവരോട് സംസാരിക്കണം’; ബാലചന്ദ്രകുമാറിന്റെ ശബ്‌ദസന്ദേശം പുറത്തുവിട്ട് ദിലീപ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE