ചെന്നൈ: ചെസ് ഇതിഹാസം മാഗ്‌നസ് കാൾസനെതിരെ അട്ടിമറി ജയം സ്വന്തമാക്കി ഇന്ത്യയുടെ 16 വയസുകാരൻ ഗ്രാൻഡ് മാസ്‌റ്റർ. ചെന്നൈ സ്വദേശിയായ രമേഷ്‌പ്രഭു പ്രജ്‌ഞാനന്ദയാണ് നോർവെ താരവും ലോക ചാമ്പ്യനുമായ മാഗ്‌നസ് കാൾസനെ അട്ടിമറിച്ചത്.
എയർതിങ്സ് മാസ്‌റ്റേഴ്സ് ഓൺലൈൻ റാപിഡ് ചെസ് പോരാട്ടത്തിലാണ് ഇന്ത്യൻ കൗമാര താരത്തിന്റെ അഭിമാന നേട്ടം. കറുത്ത കരുക്കളുമായി കളിച്ച പ്രജ്‌ഞാനന്ദ 39 നീക്കങ്ങളിലാണ് ലോകചാമ്പ്യനെ പരാജയപ്പെടുത്തിയത്.
തുടരെ മൂന്ന് മൽസരങ്ങൾ പരാജയപ്പെട്ടാണ് ഇന്ത്യൻ താരം എട്ടാം റൗണ്ട് പോരാട്ടത്തിനെത്തിയത്. മറുവശത്ത് കാൾസനാവട്ടെ തുടരെ മൂന്ന് വിജയങ്ങൾക്കു ശേഷമാണ് പ്രജ്‌ഞാനന്ദനേരിടാനായി എത്തിയത്.
അതേസമയം ടൂർണമെന്റിൽ ഇന്ത്യൻ താരത്തിന്റെ ആദ്യ ജയം കൂടിയായിരുന്നു ഇത്. ജയത്തോടെ വിശ്വനാഥൻ അനന്ദിനും ഹരികൃഷ്‌ണനും ശേഷം കാൾസനെ തോൽപ്പിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരമായി പ്രജ്‌ഞാനന്ദ മാറി.
Most Read: കാലിത്തീറ്റ കുംഭകോണം; ലാലുവിന് 5 വര്‍ഷം തടവും 60 ലക്ഷം പിഴയും