സൗദിയിലെ ഇന്ത്യൻ സ്‌കൂളുകൾ തിങ്കളാഴ്‌ച മുതൽ തുറക്കുന്നു

By News Desk, Malabar News
Bahrain News
Ajwa Travels

റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യൻ സ്‌കൂളുകളിൽ തിങ്കളാഴ്‌ച നേരിട്ടുള്ള ക്ളാസുകൾ പുന:രാരംഭിക്കും. 18 മാസത്തിന് ശേഷമാണ് ക്ളാസുകള്‍ തുടങ്ങുന്നത്. കോവിഡ് വാക്‌സിൻ രണ്ട് ഡോസും കുത്തിവെപ്പെടുത്ത വിദ്യാർഥികൾക്കും അധ്യാപകർക്കും മാത്രമാണ് പ്രവേശനം.

മറ്റുള്ള കുട്ടികൾക്ക് നിലവിലെ ഓൺലൈൻ ക്ളാസിൽ തുടരാവുന്നതാണ്. വാക്‌സിനേഷൻ പൂർത്തീകരിച്ച വിദ്യാർഥികൾക്ക് നേരിട്ടുള്ള ക്ളാസിൽ വരാം. എന്നാൽ രക്ഷിതാക്കളുടെ സമ്മതപത്രവും രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റിന്റെ കോപ്പിയും ഹാജരാക്കണം.

രാവിലെ എട്ട് മുതൽ ഉച്ചയ്‌ക്ക്‌ 1.20 വരെയാണ് ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിന്റെ അധ്യയന സമയം ക്രമീകരിച്ചിട്ടുള്ളത്. ജിദ്ദയിൽ 10, 12 ക്ളാസുകളിലെ വിദ്യാർഥികൾക്ക് തിങ്കളാഴ്‌ച മുതലും 9, 11 ക്ളാസുകളിലെ വിദ്യാർഥികൾക്ക് ഈ മാസം 20 മുതലുമാണ് ക്ളാസുകൾ ആരംഭിക്കുക.

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സ്‌കൂളിലെ ഗതാഗത സൗകര്യവും ക്വാറന്റെയ്ൻ സൗകര്യവും ഉണ്ടായിരിക്കില്ലെന്ന് ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ പുറത്തിറക്കിയ സർക്കുലറിൽ വ്യക്‌തമാക്കുന്നു. ജൂബൈൽ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ പ്ളസ് വൺ, പ്ളസ് ടു ക്ളാസുകൾ തിങ്കളാഴ്‌ച മുതൽ ആരംഭിക്കും. ഈ മാസം 26 മുതലാണ് ജുബൈലിൽ 9, 10 ക്ളാസുകൾ ആരംഭിക്കുക.

ദമ്മാമിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ 12ആം ക്ളാസ് തിങ്കളാഴ്‌ച തുടങ്ങും. 11ആം ക്ളാസ് ചൊവ്വാഴ്‌ചയും ആരംഭിക്കും. 10ആം ക്ളാസ് ഈ മാസം 20നും, ഒമ്പതാം ക്ളാസ് 21നുമാണ് പ്രവർത്തിച്ച് തുടങ്ങുക. രാവിലെ 7.45 മുതൽ ഉച്ചയ്‌ക്ക്‌ 12.45 വരെയാണ് ദമ്മാം സ്‌കൂളിലെ സമയം ക്രമീകരിച്ചിട്ടുള്ളത്. മറ്റുള്ള ക്ളാസുകൾ നിലവിലെ രീതിയിൽ ഓൺലൈനായി തുടരും.

National News: ബംഗാളിലെ ഫ്‌ളൈഓവർ തങ്ങളുടേതെന്ന് യോഗി; പരിഹസിച്ച് തൃണമൂൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE