ശ്രീലങ്കന്‍ പര്യടനം ജൂലൈ 13ന്; ഇന്ത്യന്‍ ടീമിനെ 15ന് പ്രഖ്യാപിച്ചേക്കും

By Staff Reporter, Malabar News
indian cricket team
Representational Image
Ajwa Travels

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കന്‍ പര്യടനത്തിന് ജൂലൈ 13ന് തുടക്കമാവും. മൂന്ന് വീതം ഏകദിന, ട്വന്റി-20 മൽസരങ്ങളാണ് പരമ്പരയിലുള്ളത്. 25 വരെ നീളുന്ന പരമ്പരക്കായുള്ള ഇന്ത്യന്‍ ടീമിനെ ഈ മാസം 15ന് പ്രഖ്യാപിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ശിഖര്‍ ധവാന്‍ ആയിരിക്കും ടീമിനെ നയിക്കാന്‍ സാധ്യതയെന്നും റിപ്പോർട്ടുണ്ട്. കൂടാതെ ഇന്ത്യയുടെ ഒന്നാം നിര ടീം ലോക ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഇംഗ്ളണ്ടുമായി ടെസ്‌റ്റ് പരമ്പര കളിക്കുന്നതിനാല്‍ യുവനിരയാകും ലങ്കയിലേക്ക് പോകുക. ഹാര്‍ദിക് പാണ്ഡ്യയും പരിക്ക് മാറി തിരിച്ചെത്തുന്ന ശ്രേയസ് അയ്യറും ടീമിൽ ഇടം പിടിച്ചേക്കാം.

ജൂലൈ 13, 16, 18 തീയതികളിലാണ് ഏകദിന മൽസരങ്ങൾ നടക്കുക. പിന്നാലെ 21, 23, 25 തീയതികളില്‍ ട്വന്റി-20 പോരാട്ടവും അരങ്ങേറും.

Read Also: ‘ജഗമേ തന്തിരം’ 18ന്; തിയേറ്റര്‍ റിലീസ് അല്ലാത്തതില്‍ നിരാശയെന്ന് ധനുഷ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE