ക്ഷേത്രങ്ങളിൽ കളവ് നടത്തുന്ന കുപ്രസിദ്ധ മോഷ്‌ടാവ്‌ പിടിയിൽ

By Staff Reporter, Malabar News
arrest
Representational Image
Ajwa Travels

കണ്ണൂർ: കുപ്രസിദ്ധ ക്ഷേത്ര മോഷ്‌ടാവ് പിടിയിലായി. തിക്കിൽ ബാബു എന്ന സുരേഷ് ബാബുവാണ് പയ്യന്നൂർ പോലീസിന്റെ വലയിലായത്. തളിപ്പറമ്പ്, പരിയാരം, പഴയങ്ങാടി, പയ്യന്നൂർ പോലീസ് സ്‌റ്റേഷൻ പരിധികളിലെ നിരവധി ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ കേസിലെ പ്രതിയാണ് സുരേഷ് ബാബു.

വെള്ളിയാഴ്‌ച രാവിലെ പയ്യന്നൂർ പെരുമ്പ കെഎസ്ആർടിസി ബസ് സ്‌റ്റാൻഡ്‌ പരിസരത്ത് വെച്ചാണ് പ്രതിയെ പോലീസ് പിടികൂടിയത്.

പയ്യന്നൂർ കാനായി സ്വദേശിയായ തിക്കിൽ ബാബു 20 വർഷത്തോളമായി മോഷണം നടത്തി വരികയാണ്. നരിക്കാംപള്ളി അമ്പലത്തിലെ ഭണ്ഡാരം മോഷ്‌ടിച്ചാണ് ഇയാൾ മോഷണ രംഗത്തേക്ക് കടന്നതെന്നും 2020 ഡിസംബർ 16നാണ് ഇയാൾ ജയിലിൽ നിന്നും ഇറങ്ങിയതെന്നും പോലീസ് പറഞ്ഞു.

പയ്യന്നൂർ ഇൻസ്‌പെക്‌ടർ എംസി പ്രമോദ്, എസ്ഐ കെടി ബിജിത്ത്, എഎസ്ഐ എജി അബ്‌ദുൽ റൗഫ് എന്നിവർ ചേർന്നാണ് മോഷ്‌ടാവിനെ പിടികൂടിയത്. ഇയാളെ ഡിവൈഎസ്‌പി എം സുനിൽകുമാറിന്റെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്യുകയാണെന്നും പോലീസ് അറിയിച്ചു.

Malabar News: കോവിഡ് വ്യാപനം; ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE