പോളിങ് ബൂത്തുകളിലെ അടിസ്‌ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തണം; കളക്‌ടര്‍

By Syndicated , Malabar News
adeela abdulla
Ajwa Travels

കല്‍പറ്റ: ജില്ലയിൽ പോളിങ് ബൂത്തുകളിലെ അടിസ്‌ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന് തദ്ദേശ സ്‌ഥാപനങ്ങളും ബന്ധപ്പെട്ട വകുപ്പുകളും ഇപ്പോള്‍ തന്നെ ശ്രദ്ധ പതിപ്പിക്കണമെന്ന് കളക്‌ടര്‍ അദീല അബ്‌ദുള്ള. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്‌ഥരുടെ യോഗത്തിലാണ് കളക്‌ടറുടെ നിർദേശം.

കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ ജില്ലയിലെ 576 പോളിങ് സ്‌റ്റേഷനുകൾക്ക് പുറമെ 1000 വോട്ടര്‍മാരില്‍ അധികമുള്ള പോളിങ് സ്‌റ്റേഷനുകളില്‍ ഓരോ ഓക്‌സിലറി ബൂത്ത് കൂടി അനുവദിക്കും. ആകെ 372 ഓക്‌സിലറി ബൂത്തുകളാണ് ജില്ലയില്‍ സജ്ജീകരിക്കുക.

പോളിങ് ബൂത്തുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിസാര കാരണങ്ങളുടെ പേരില്‍ ഡ്യൂട്ടിയില്‍നിന്ന് ഒഴിവാകാന്‍ ആരെയും അനുവദിക്കില്ലെന്നും ഇക്കാര്യത്തില്‍ ജില്ലാതല ഉദ്യോഗസ്‌ഥരും ജാഗ്രത പുലര്‍ത്തണമെന്നും കളക്‌ടര്‍ നിര്‍ദേശം നല്‍കി.

Read also: ജില്ലയിൽ തീപിടുത്തം; തീ പടർന്നത് 30 ഏക്കറിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE