ജില്ലയിൽ തീപിടുത്തം; തീ പടർന്നത് 30 ഏക്കറിലേക്ക്

By Team Member, Malabar News
kannur fire accidents
Representational image

കണ്ണൂർ : ജില്ലയിലെ കീഴല്ലൂർ പഞ്ചായത്തിലെ വെള്ളിയാംപറമ്പിൽ തീപിടുത്തം ഉണ്ടായതിനെ തുടർന്ന് സമീപത്തെ 30 ഏക്കറോളം സ്‌ഥലത്തേക്കു തീ പടർന്നു. കുറ്റിക്കാടുകളിലും പുല്ലിലുമാണ് ആദ്യം തീപിടുത്തം ഉണ്ടായത്. തുടർന്ന് ഇത് സമീപ പ്രദേശത്തേക്ക് വ്യാപിക്കുകയായിരുന്നു.

കീഴല്ലൂർ പഞ്ചായത്തിലെ 10, 11 വാർഡുകളിലെ കണ്ണൂർ വിമാനത്താവളത്തിന്റെ പരിധിയിൽ വരുന്ന സ്‌ഥലത്താണ്‌ ആദ്യം തീപിടിച്ചത്. തീ വ്യാപിച്ചതോടെ അഗ്‌നിരക്ഷാ സേന ഏറെ പണിപ്പെട്ടാണ് തീയണച്ചത്. മട്ടന്നൂർ അഗ്‌നിരക്ഷാ നിലയത്തിലെ ഗ്രേഡ് അസിസ്‌റ്റന്റ് സ്‌റ്റേഷൻ ഓഫിസർമാരായ പികെ ജയരാജൻ, പിപി രാജീവൻ എന്നിവരാണ് തീയണക്കുന്നതിന് നേതൃത്വം നൽകിയത്.

ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർമാരായ വി പ്രദീഷ്, പി രവീന്ദ്രൻ, കെപിപി ബാലൻ, കെ രജ്‌ഞിത്ത്, എം കിഷോർ, എഎം അഖിൽ, ഹോംഗാർഡ് കെ ജയപ്രകാശ്, സിവിൽ ഡിഫൻസ് വോളന്റിയർമാരായ കെ ആകാശ്, ഷിജിത്ത് മാവില, സിപി അനിൽ കുമാർ, മുഹമ്മദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Read also : പീഡന കേസിലെ പ്രതിക്കെതിരെ വീണ്ടും പോക്‌സോ കേസ്

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE