ദേശീയ ചിഹ്‌നത്തിന് അപമാനം; പുതിയ അശോക സ്‌തംഭത്തിൽ വിമർശനവുമായി ടിഎംസി നേതാക്കൾ

By Desk Reporter, Malabar News
Insult to national symbol: TMC leaders attack Modi govt over Ashokan lions
ജവഹർ സിർകാർ, മഹുവ മൊയ്‌ത്ര (Photo Courtesy: PTI)
Ajwa Travels

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ അനാച്ഛാദനം ചെയ്‌ത പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിലെ അശോക സ്‌തംഭത്തിനെതിരെ തൃണമൂൽ കോൺഗ്രസ് നേതാക്കൾ. ‘ആക്രമണാത്‌മകവും’ ‘ആനുപാതികമല്ലാത്തതുമായ’ സാദൃശ്യം സ്‌ഥാപിച്ച് മോദി സർക്കാർ ദേശീയ ചിഹ്‌നത്തെ അപമാനിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് എംപിമാരായ ജവഹർ സിർകാറും മഹുവ മൊയ്‌ത്രയും ആരോപിച്ചു.

“നമ്മുടെ ദേശീയ ചിഹ്‌നമായ മഹനീയമായ അശോക സ്‌തംഭത്തെ അപമാനിക്കുന്നു. യഥാർഥ അശോക സ്‌തംഭം ഇടതുവശത്താണ്, ഭംഗിയുള്ളതും ആത്‌മ വിശ്വാസമുള്ളതുമാണ്. വലതുവശത്തുള്ളത് പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ വെച്ചിരിക്കുന്നത് മോദിയുടെ പതിപ്പാണ്- മുറുമുറുപ്പും അനാവശ്യമായ ആക്രമണാത്‌മകവും ആനുപാതികമല്ലാത്തതുമാണ്. ലജ്‌ജാകരം! ഉടൻ മാറ്റുക!”- തൃണമൂൽ കോൺഗ്രസ് രാജ്യസഭാ എംപി ജവഹർ സിർകാർ ട്വിറ്ററിൽ കുറിച്ചു.

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ മുകളിൽ സ്‌ഥാപിച്ചിട്ടുള്ള അശോകസ്‌തംഭം ഒരു മുൻകാല ശിൽപവുമായി താരതമ്യം ചെയ്‌തുകൊണ്ട് ലോക്‌സഭാ എംപി മഹുവ മൊയ്‌ത്ര ട്വീറ്റ് ചെയ്‌തു. പഴയതിന്റെയും പുതിയ ശിൽപത്തിന്റെയും ചിത്രങ്ങളായിരുന്നു മഹുവ ട്വീറ്റ് ചെയ്‌തത്‌.

Most Read:  നടിയെ ആക്രമിച്ച കേസിലെ വെളിപ്പെടുത്തൽ; ശ്രീലേഖയ്‌ക്ക് എതിരെ അന്വേഷണം തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE