രാജ്യാന്തര വിമാന സര്‍വീസുകള്‍; ഡിസംബറോടെ സാധാരണ നിലയിലാകുമെന്ന് കേന്ദ്രം

By Web Desk, Malabar News
flight_malabar news
Representational Image
Ajwa Travels

ഡെൽഹി: രാജ്യാന്തര യാത്രാവിമാന സര്‍വീസുകള്‍ ഡിസംബറോടെ സാധാരണ നിലയിലേക്ക് തിരിച്ചെത്തുമെന്ന് സിവില്‍ ഏവിയേഷന്‍ സെക്രട്ടറി രാജീവ് ബന്‍സാല്‍. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഈ മാസം 30 വരെ നീട്ടിയ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുമെന്നും ബന്‍സാല്‍ വ്യക്‌തമാക്കി.

ഇന്ത്യയുമായി എയര്‍ ബബിള്‍ സംവിധാനമുള്ള രാജ്യങ്ങിലേക്ക് രാജ്യാന്തര വിമാന സര്‍വീസ് നടത്തുന്ന പ്രായോഗികമായിരിക്കും എന്ന കണക്കൂട്ടലിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. രാജ്യാന്തര യാത്രാവിമാന സര്‍വീസുകള്‍ പൂര്‍വസ്‌ഥിതിയിൽ ആക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്തി വരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്‌തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് സര്‍വീസുകള്‍ ഉടന്‍ സാധാരണ സ്‌ഥിതിയിലായേക്കുമെന്ന ഏവിയേഷന്‍ സെക്രട്ടറിയുടെ പ്രസ്‌താവന. കോവിഡിന്റെ പശ്‌ചാത്തലത്തില്‍ 2020 മാര്‍ച്ച് മുതലാണ് ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്നും പുറത്തേക്കുമുള്ള യാത്രാവിമാന സർവീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചത്.

Read Also: മേഘാലയയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി; 12 എംഎൽഎമാർ പാർട്ടി വിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE