യുവാക്കളെ ലക്ഷ്യമിട്ട് ഐഎസ്‌ പ്രചാരണം; മുന്നറിയിപ്പ്

By News Desk, Malabar News
Ajwa Travels

ന്യൂഡെൽഹി: ഐഎസ് പ്രചാരണത്തില്‍ മുന്നറിയിപ്പുമായി എന്‍ഐഎ. ഐഎസിനായി ഓണ്‍ലൈന്‍ വഴിയുള്ള പ്രചാരണം വ്യാപകമാകുന്നുവെന്നും എന്‍ഐഎ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഫേസ്‌ബുക്ക്, ഇന്‍സ്‌റ്റഗ്രാം, ട്വിറ്റര്‍ എന്നീ സമൂഹ മാദ്ധ്യമങ്ങൾ കേന്ദ്രീകരിച്ചാണ് നീക്കങ്ങള്‍ നടക്കുന്നത്. യുവാക്കളെ ലക്ഷ്യമിട്ടാണ് ഇത്തരം നടപടികളെന്നും ദേശീയ അന്വേഷണ ഏജന്‍സി വ്യക്‌തമാക്കി.

സോഷ്യല്‍ മീഡിയുള്ള പ്രചാരണങ്ങളിൽ താല്‍പര്യം കാട്ടുന്നവരെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടെന്നും എന്‍ഐഎ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് 37 കേസുകള്‍ ഇതിനോടകം തന്നെ റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. 168 പേർ അറസ്‌റ്റിലായെന്നും എന്‍ഐഎ പറഞ്ഞു. വിഷയത്തില്‍ ജാഗ്രത വേണമെന്നും അന്വേഷണ ഏജന്‍സി കൂട്ടിച്ചേര്‍ത്തു.

Also Read: രാജ്യത്ത് അനധികൃതമായി മൂന്നാം ഡോസ് വാക്‌സിനേഷൻ; റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE