ഐഎസ് ഭീകരർ എത്തിയത് കാസർഗോഡ്, കണ്ണൂർ വനമേഖലയിൽ; ബേസ് ക്യാമ്പുകൾ ഉണ്ടാക്കാൻ ശ്രമിച്ചു

ഷാനവാസ് ഉൾപ്പടെ പിടിയിലായ മൂന്നുപേരുടെയും ചോദ്യം ചെയ്യൽ തുടരുകയാണ്. ഷാനവാസ് ഉന്നത രാഷ്‌ട്രീയ നേതാക്കളെ വധിക്കാൻ ലക്ഷ്യമിട്ടിരുന്നതായും പോലീസ് അറിയിച്ചു. മുംബൈ, ഗുജറാത്ത്, ഗാന്ധിനഗർ എന്നിവിടങ്ങളിലെ വിവിഐപികളെയും രാഷ്‌ട്രീയ നേതാക്കളുമെയുമായിരുന്നു ഷാനവാസ് ലക്ഷ്യമിട്ടിരുന്നതെന്നാണ് പോലീസ് കണ്ടെത്തൽ.

By Trainee Reporter, Malabar News
ISIS Terrorist in Kerala
Ajwa Travels

ന്യൂഡെൽഹി: ഡെൽഹിയിൽ പിടിയിലായ ഐഎസ് ഭീകരൻ മുഹമ്മദ് ഷാനവാസ് തെക്കേ ഇന്ത്യയിൽ ബേസ് ക്യാമ്പുകളുണ്ടാക്കാൻ ശ്രമിച്ചെന്ന് ഡെൽഹി പോലീസ് സ്‌പെഷ്യൽ സെല്ലിൽ. ഷാനവാസും കൂട്ടാളിയായി റിസ്‌വാനും കേരളത്തിൽ എത്തിയിരുന്നു. പൂനെ വഴി ഗോവയിലും അതിന് ശേഷം ഉഡുപ്പി വഴി കേരളത്തിലേക്ക് കടന്ന് കാസർഗോഡ്, കണ്ണൂർ വനമേഖലയിലൂടെ യാത്ര നടത്തി. പശ്‌ചിമഘട്ട മേഖലകളിൽ ഒളിത്താവളം ഉണ്ടാക്കാനായിരുന്നു ഇവരുടെ നീക്കമെന്നും പോലീസ് വിശദീകരിച്ചു.

ഷാനവാസ് ഉൾപ്പടെ പിടിയിലായ മൂന്നുപേരുടെയും ചോദ്യം ചെയ്യൽ തുടരുകയാണ്. ഷാനവാസ് ഉന്നത രാഷ്‌ട്രീയ നേതാക്കളെ വധിക്കാൻ ലക്ഷ്യമിട്ടിരുന്നതായും പോലീസ് അറിയിച്ചു. മുംബൈ, ഗുജറാത്ത്, ഗാന്ധിനഗർ എന്നിവിടങ്ങളിലെ വിവിഐപികളെയും രാഷ്‌ട്രീയ നേതാക്കളുമെയുമായിരുന്നു ഷാനവാസ് ലക്ഷ്യമിട്ടിരുന്നതെന്നാണ് പോലീസ് കണ്ടെത്തൽ. ഇവരുടെ യാത്രാ വഴിയിൽ സ്‌ഫോടനമായിരുന്നു ലക്ഷ്യം.

ഡെൽഹി, രാജസ്‌ഥാൻ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ പരീക്ഷണാർഥം സ്‌ഫോടകങ്ങൾ നടത്തി. പാക് ചാരസംഘടന ഐഎസ്‌ഐയുടെ സഹായത്തോടെ ഡെൽഹിയിൽ സ്‌ഫോടക പാരമ്പരകൾക്കും പദ്ധതിയിട്ടു. കൃത്യം നടത്തി അഫ്‌ഗാനിലേക്ക് പോകാനായിരുന്നു ഇവരുടെ പദ്ധതിയെന്നും പോലീസ് പറയുന്നു. ദേശീയ അന്വേഷണ ഏജൻസിയുടെ മോസ്‌റ്റ് വാണ്ടഡ് ലിസ്‌റ്റിൽപ്പെട്ട ഭീകരാണ് പിടിയിലായ ഷാനവാസ്. ഷാനവാസിനെ കുറിച്ച് വിവരം നൽകുന്നവർക്ക് മൂന്ന് ലക്ഷം രൂപ എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ഡെൽഹിയിലെ ഒളിയിടത്തിൽ നിന്നായിരുന്നു അറസ്‌റ്റ്. അതേസമയം, മുഹമ്മദ് ഷാനവാസ് കേരളത്തിലും എത്തിയിരുന്നുവെന്ന ഡെൽഹി പോലീസിന്റെ കണ്ടെത്തലിൽ കേരളാ പോലീസും അന്വേഷണം ആരംഭിച്ചു. ഡെൽഹി പോലീസ് സ്‌പെഷ്യൽ സെല്ലിൽ നിന്നും കേരളാ പോലീസ് വിവരങ്ങൾ തേടി. കേരള ഇന്റലിജൻസ് എഡിജിപി മനോജ് എബ്രഹാം നേരിട്ട് കേസന്വേഷിക്കും. ഡെൽഹിയിൽ നിന്നും പ്രാഥമിക വിവരങ്ങളാണ് നിലവിൽ ശേഖരിച്ചത്. കേരളത്തിലെ വിവിധ ജില്ലകളിൽ മുഹമ്മദ് ഷാനവാസ് വന്നതിന്റെ തെളിവുകൾ ഡെൽഹി പോലീസ് കേരളത്തിന് കൈമാറും.

Most Read| ജാതി സെൻസസ്; സർവകക്ഷി യോഗം വിളിച്ചു ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE