രാജ്യത്ത് അനധികൃതമായി മൂന്നാം ഡോസ് വാക്‌സിനേഷൻ; റിപ്പോർട്

By Team Member, Malabar News
Covid Vaccination
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് അനധികൃതമായി പലരും മൂന്നാം ഡോസ് കോവിഡ് വാക്‌സിൻ എടുക്കുന്നതായി റിപ്പോർട്. മഹാരാഷ്‌ട്രയുടെ തലസ്‌ഥാനമായ മുംബൈയിലാണ് അനധികൃത കോവിഡ് വാക്‌സിനേഷൻ  നടക്കുന്നതായി റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്‌. ആരോഗ്യ പ്രവര്‍ത്തകര്‍, രാഷ്‌ട്രീയക്കാര്‍, അവരുടെ അടുപ്പക്കാര്‍ എന്നിവരാണ് ഇങ്ങനെ അനധികൃതമായി മൂന്നാം ഡോസ് സ്വീകരിക്കുന്നത്.

വിവിധ ആശുപത്രികൾ കേന്ദ്രീകരിച്ചാണ് മൂന്നാം ഡോസ് വാക്‌സിൻ എടുക്കുന്നതെന്നാണ് റിപ്പോർട് വ്യക്‌തമാക്കുന്നത്‌. കോവിന്‍ പോര്‍ട്ടലില്‍ രജിസ്‌റ്റർ ചെയ്യാതെയും, ഫോണ്‍ നമ്പര്‍ മാറ്റിയുമൊക്കെയാണ് ഇവര്‍ വാക്‌സിന്‍ സ്വീകരിക്കുന്നത്. ലോകത്ത് വാക്‌സിനേഷൻ പൂർത്തിയാകാറായ പല രാജ്യങ്ങളും ബൂസ്‌റ്റർ ഡോസ് എടുക്കാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും, ഇന്ത്യയിൽ ഇക്കാര്യത്തിന് ഇതുവരെ അനുമതി നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് മുംബൈയിൽ അനധികൃതമായി പലരും ബൂസ്‌റ്റർ ഡോസ് സ്വീകരിക്കുന്നത്.

രാജ്യത്ത് ഇതുവരെ ഒന്നാം ഡോസ് വാക്‌സിനേഷൻ പോലും പൂർത്തിയാക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ മൂന്നാം ഡോസ് എടുക്കുന്നത് അനധികൃതമാണ്. അതേസമയം ആരോഗ്യ രംഗത്ത് ബൂസ്‌റ്റര്‍ ഡോസ് വേണോ എന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്. മൂന്നാം ഡോസ് സംബന്ധിച്ച് വിരുദ്ധ അഭിപ്രായങ്ങള്‍ ആരോഗ്യ വിദഗ്‌ധരില്‍ തന്നെയുണ്ട്.

Read also: തിരുവനന്തപുരത്ത് നവജാതശിശു മരിച്ചു; ചികിൽസാ പിഴവെന്ന് ആരോപണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE