പാലക്കാട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് എകെ ബാലൻ. വിവാദ വിമർശനങ്ങൾക്ക് പിന്നിൽ ബിജെപി ആണോയെന്ന് ഗവർണർ വ്യക്‌തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎം നേതാക്കളുടെ ഭാര്യമാർ അനധികൃത നിയമനം നേരിടുന്നതായി ബോധപൂർവം പ്രചാരണം നടത്തുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
കണ്ണൂർ വിസി നിയമനം നിയമപരമായി നടന്നതാണ്. അത് ഗവർണറും അംഗീകരിച്ചതാണ്. സർവകലാശാല നിയമങ്ങൾ മറികടന്ന് ഗവർണറോട് ഒന്നും ചെയ്യാൻ സർക്കാർ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർവകലാശാല വിവാദത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എൽഡിഎഫ് നേതാക്കൾ വിമർശനം ശക്‌തമാക്കുകയാണ്.
വിഷയത്തിൽ ഗവർണറുടെ നിലപാട് ദുരൂഹമാണെന്നായിരുന്നു സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ ആരോപണം. ചാൻസലർ പദവി മാറ്റുന്നത് എൽഡിഎഫ് തീരുമാനിച്ചിട്ടില്ലെന്നും, അതിന് നിർബന്ധിതരാക്കുന്ന സാഹചര്യം സൃഷ്‌ടിക്കരുതെന്നും സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തുറന്നടിച്ചു.
Read Also: പെട്രോളിയം ഉൽപന്നങ്ങളെ ജിഎസ്‌ടിയില്‍ ഉള്‍പ്പെടുത്താനാകില്ല; കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍