‘ജയ് ഭീം’ വിവാദം; സൂര്യയ്‌ക്കും ആമസോൺ പ്രൈമിനും എതിരെ കേസ്

By Staff Reporter, Malabar News
jai-bhim
Ajwa Travels

ചെന്നൈ: ‘ജയ് ഭീം’ എന്ന ചിത്രത്തില്‍ വണ്ണിയാര്‍ സമുദായത്തെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ച് നടന്‍ സൂര്യക്കെതിരെ വണ്ണിയാര്‍ സംഘം കോടതിയില്‍. ചിത്രത്തിന്റെ നിര്‍മാതാക്കളായ നടന്‍ സൂര്യ, ജ്യോതിക, പ്രൊഡക്ഷന്‍ ഹൗസായ 2ഡി എന്റര്‍ടെയ്ൻമെന്റ്, ചിത്രത്തിന്റെ സംവിധായകന്‍ ടിജെ ജ്‌ഞാനവേല്‍, ഒടിടി പ്ളാറ്റ്‌ഫോം ആമസോണ്‍ എന്നിവര്‍ക്കെതിരെയാണ് പരാതി.

ഇരുവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, അപകീര്‍ത്തിപ്പെടുത്തല്‍ ഉള്‍പ്പെടെ സിആര്‍പിസിയുടെയും ഐപിസിയുടെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് അസോസിയേഷന്‍ കടലൂര്‍ ജില്ലയിലെ ചിദംബരത്തെ പ്രാദേശിക കോടതിയില്‍ കേസ് ഫയല്‍ ചെയ്‌തിട്ടുള്ളത്.

അതേസമയം, സൂര്യയ്‌ക്ക് ഐക്യദാര്‍ഢ്യവും നന്ദിയും അറിയിച്ച് തമിഴ്‌നാട്ടില്‍ ഗോത്രവിഭാഗങ്ങളുടെ പ്രകടനം നടത്തിയിരുന്നു. ജ്‌ഞാനവേലിന്റെ സംവിധാനത്തില്‍ സൂര്യ നായകനായി ഒടിടി റിലീസ് ആയി അടുത്തിടെ പുറത്തെത്തിയ ‘ജയ് ഭീം’ എന്ന ചിത്രം തങ്ങളുടെ പ്രതിസന്ധികളെ വെളിച്ചത്ത് കൊണ്ടുവന്നെന്ന് തമിഴ്‌നാട് ട്രൈബല്‍ നൊമാഡ്‌സ് ഫെഡറേഷന്‍ പ്രസിഡണ്ട് എംആര്‍ മുരുകന്‍ പറഞ്ഞിരുന്നു.

Read Also: ചെൽസിയും മാഞ്ചസ്‌റ്റർ യുണൈറ്റഡും ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE