ഫ്രാങ്കോ മുളക്കലിന്റെ വിചാരണ നാളെ തുടങ്ങും

By Trainee Reporter, Malabar News
bishop_Malabar News
ഫ്രാങ്കോ മുളക്കൽ
Ajwa Travels

കോട്ടയം:കന്യാസ്‌ത്രീയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ വിചാരണ നാളെ തുടങ്ങും. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുക. വിചാരണ സമയത്ത് മാദ്ധ്യമങ്ങളെ കോടതിയില്‍ നിന്നും വിലക്കിയിട്ടുണ്ട്. പീഡനകേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് ഒന്നര വര്‍ഷത്തിനു ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. കുറ്റവിമുക്തനാക്കണമെന്ന ഫ്രാങ്കോ മുളക്കലിന്റെ അപേക്ഷ ഓഗസ്റ്റ് മാസം ആദ്യം സുപ്രീം കോടതി തള്ളിയിരുന്നു.

2018 ജൂണിലാണ് ബിഷപ്പിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച്, കന്യാസ്‌ത്രീ രംഗത്തെത്തിയത്. 2014 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ 13 തവണ പീഡിപ്പിച്ചെന്നാണ് ആരോപണം. കന്യാസ്‌ത്രീയുടെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു എങ്കിലും ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് കന്യാസ്‌ത്രീ സമൂഹം സമരത്തിനിറങ്ങിയത് ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു. തുടര്‍ന്ന് 2018 സെപ്റ്റംബര്‍ 22നാണ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്‌തത്.

Read also: ലഡാക്കില്‍ സംഘര്‍ഷം അവസാനിച്ചിട്ടില്ല; രാജ്‌നാഥ് സിങ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE