ജിദ്ദ ‘ഐസിഎഫ്’ കുടുംബാശ്വാസ പദ്ധതി; ഖലീൽ ബുഖാരി തങ്ങൾ ഉൽഘാടനം ചെയ്‌തു

By Desk Reporter, Malabar News
Jeddah'ICF' Family Relief Program; inaugurated by Khaleel Bukhari Thangal
ഐസിഎഫ് കുടുംബാശ്വാസ പദ്ധതി ഉൽഘാടനം ചെയ്‌ത്‌കൊണ്ട് ഖലീൽ ബുഖാരി തങ്ങൾ സംസാരിക്കുന്നു
Ajwa Travels

മലപ്പുറം: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) ജിദ്ദ ഘടകം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കുടുംബാശ്വാസ പദ്ധതിയുടെ ഉൽഘാടനം കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി തങ്ങൾ മഞ്ചേരി സാന്ത്വന സദനത്തിൽ നിർവഹിച്ചു.

ഉൽഘാടന സംഗമത്തിൽ ഐസിഎഫ് സൗദി സെൻട്രൽ പ്രസിഡണ്ട് സയ്യിദ് ഹബീബ് അൽ ബുഖാരി അധ്യക്ഷത വഹിച്ചു. ‘ഐസിഎഫ്’ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പദ്ധതിയുടെ വിശദമായ വാർത്ത ഇവിടെ വായിക്കാം.

കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന സെക്രട്ടറി വണ്ടൂർ അബ്‌ദുറഹ്‌മാൻ ഫൈസി, എസ്‌വൈഎസ്‍ ഫിനാൻസ് സെക്രട്ടറി മുഹമ്മദ്‌ മാസ്‌റ്റർ പറവൂർ, അബ്‌ദുൽ ഖാദർ മാസ്‌റ്റർ, ഐസിഎഫ് ജിദ്ദ സെൻട്രൽ പ്രസിഡണ്ട് ഷാഫി മുസ്‌ലിയാർ, സികെ ഹസൈനാർ സഖാഫി കുട്ടശ്ശേരി, കെപി ജമാൽ കരുളായി, സൈനുൽ ആബിദ് തങ്ങൾ, മുഹമ്മദ് അൻവരി കൊമ്പം, അബ്‌ദുൽ ഗഫൂർ പുളിക്കൽ, മുഹമ്മദ് ഹനീഫ പെരിന്തൽമണ്ണ, മുഹമ്മദ് സഖാഫി ഉഗ്രപുരം എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Most Read: ടെസ്‌റ്റ് നടത്തിയവരിൽ പലരും കുംഭമേളയിൽ പങ്കെടുക്കാത്തവർ; തട്ടിപ്പ് പുറത്തു വിട്ട് അന്വേഷണ സംഘം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE