ജിയോക്ക് കൂടുതല്‍ വരിക്കാര്‍, ‘വി’ ഉപേക്ഷിച്ചത് 8.61 കോടി പേര്‍; കണക്കുകള്‍ പുറത്തുവിട്ട് ട്രായ്

By Staff Reporter, Malabar News
tech image_malabar news
Ajwa Travels

ന്യൂഡെല്‍ഹി: ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) രാജ്യത്തെ ടെലികോം സേവനദാതാക്കളുടെ ഒരു വര്‍ഷത്തെ കണക്കുകള്‍ പുറത്തുവിട്ടു. മിക്ക കമ്പനികളും വന്‍ പ്രതിസന്ധിയിലൂടെയാണ് പോകുന്നതെന്നാണ് കണക്കുകള്‍ പറയുന്നത്.

ഒരു വര്‍ഷത്തെ കണക്കുകളില്‍ വോഡഫോണ്‍ ഐഡിയ ഏറ്റവും നഷ്‌ടം നേരിട്ടപ്പോള്‍ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡും ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡും (ബിഎസ്എന്‍എല്‍) മാത്രമാണ് വരിക്കാരുടെ എണ്ണത്തില്‍ വളര്‍ച്ച രേഖപ്പെടുത്തിയത് എന്നാണ് ട്രായിയുടെ വാര്‍ഷിക പ്രകടന റിപ്പോര്‍ട്ടില്‍ പറയുന്നത്.

വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്(വി) പിന്നില്‍ ഏറ്റവും കൂടുതല്‍ വരിക്കാരെ നഷ്‌ടപ്പെട്ടത് ടാറ്റ ടെലി സര്‍വീസസ് ലിമിറ്റഡിനും ഭാരതി എയര്‍ടെല്‍ ലിമിറ്റഡിനുമാണ്. 2018 ഡിസംബറില്‍ വോഡഫോണ്‍ ഐഡിയയുടെ വരിക്കാരുടെ എണ്ണം 41.87 കോടിയായിരുന്നു എങ്കില്‍ കഴിഞ്ഞ വര്‍ഷം 8.61 കോടി വരിക്കാരെ ഇവര്‍ക്ക് നഷ്‌ടമായി. വരിക്കാരുടെ എണ്ണം 2019 ല്‍ 20.6 ശതമാനം കുറഞ്ഞ് 33.3 കോടിയായി. 2020ലും വോഡഫോണ്‍ ഐഡിക്ക് കോടിക്കണക്കിന് വരിക്കാരെ നഷ്‌ടപ്പെട്ടതായാണ് കണക്കുകള്‍.

‘വി’ക്ക് തുടര്‍ച്ചയായ പത്താം മാസവും വയര്‍ലെസ് ഉപയോക്‌താക്കളെ നഷ്‌ടപ്പെടുന്നത് തുടരുകയാണ്. എന്നിരുന്നാലും, ഓഗസ്‌റ്റിലെ നഷ്‌ടം മുന്‍ മാസങ്ങളെ അപേക്ഷിച്ച് കുറഞ്ഞു.

അതേസമയം എയര്‍ടെലിന്റെ വരിക്കാരുടെ എണ്ണം 3.7 ശതമാനം കുറഞ്ഞ് 33.16 കോടിയായി. ആകെയുള്ള വോഡഫോണ്‍ ഐഡിയ വരിക്കാരില്‍ 51.8 ശതമാനവും ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവരാണെന്ന് ട്രായ് പറയുന്നു. എയര്‍ടെലിന്റേത് ഇത് 43.9 ശതമാനമാണ്.

Read Also: കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി ചുമതലയേറ്റു; നമ്പര്‍ വണ്‍ ബാങ്കായി മാറുമെന്ന് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE