ജാര്‍ഖണ്ഡ് മുക്‌തിമോര്‍ച്ച നേതാവും ഭാര്യയും കൊല്ലപ്പെട്ട നിലയില്‍

By Staff Reporter, Malabar News
national image_malabarnews
Representational Image
Ajwa Travels

ധന്‍ബാദ്: ജാര്‍ഖണ്ഡിലെ ധന്‍ബാദിൽ മുക്‌തിമോര്‍ച്ച നേതാവിനേയും ഭാര്യയേയും വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മുക്‌തിമോര്‍ച്ച നേതാവ് ശങ്കര്‍ റവാണിയെയും ഭാര്യ ബാലികാ ദേവിയെയുമാണ് അജ്ഞാത സംഘം വീട്ടില്‍ കയറി വെടി വെച്ച് കൊലപ്പെടുത്തിയത്.

ഇരുവരുടെയും മൃതദേഹങ്ങളില്‍ ബുള്ളറ്റിന് പുറമെ കത്തിക്കുത്തേറ്റ ആഴത്തിലുള്ള മുറിവുകളുമുണ്ടെന്ന് സീനിയര്‍ പോലീസ് സൂപ്രണ്ട് വിക്രാന്ത് മിന്‍സ് പറഞ്ഞു. കുറ്റവാളികള്‍ കൊലപാതകത്തിന് ശേഷം വീടിന്റെ വാതില്‍ പുറത്തുനിന്ന് പൂട്ടിയിരുന്നതായും അദ്ദേഹം പറഞ്ഞു.

പ്രതികളെ പിടിക്കൂടാന്‍ ഊര്‍ജിത ശ്രമം തുടങ്ങിയതായി സീനിയര്‍ പോലീസ് സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു.

Read Also: ലോകത്ത് 2.9 കോടി സ്‌ത്രീകള്‍ ആധുനിക അടിമകളെന്ന് റിപ്പോര്‍ട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE