പരിസ്‌ഥിതിലോല വിഷയം; കേന്ദ്രവുമായി നടത്തിയ ചർച്ച സൗഹാർദപരമെന്ന് ജോൺ ബ്രിട്ടാസ് എംപി

By News Bureau, Malabar News
john brittas mp
Ajwa Travels

ന്യൂഡെൽഹി: പരിസ്‌ഥിതിലോല വിഷയത്തിൽ കേന്ദ്രവുമായി നടത്തിയ ചർച്ച സൗഹാർദപരമെന്ന് ജോൺ ബ്രിട്ടാസ് എംപി. കേരളത്തിന്റെ സമീപനത്തോട് കേന്ദ്രത്തിന് അനുകൂല നിലപാടാണെന്നും എംപി വ്യക്‌തമാക്കി.

ബൃഹത്തായ ചർച്ചയാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. ആറ് സംസ്‌ഥാന സർക്കാരുകളുമായി കേന്ദ്രം ചർച്ച നടത്തുന്നു. കേരളത്തിന്റെ സമീപനത്തോട് കേന്ദ്രത്തിന് അനുകൂല നിലപാടാണ്. കൂടുതൽ പ്രദേശങ്ങളെ പരിസ്‌ഥിതിലോല പ്രദേശത്തിൽ നിന്ന് ഒഴിവാക്കിയ റിപ്പോർട് ആണ് സംസ്‌ഥാന സർക്കാർ സമർപ്പിച്ചത്.

നോൺ കോർ മേഖലയുടെ നിർവചനം സംസ്‌ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടിരുന്നു. അല്ലാത്തപക്ഷം ജനങ്ങൾക്ക് സങ്കീർണമായ ഭൂപ്രദേശത്തെ കുറിച്ച് ആശങ്ക ഉണ്ടാകുമെന്നും കേരളം കേന്ദ്രത്തെ അറിയിച്ചു.

എന്നാൽ നോൺ കോർ മേഖല ഒരു തരത്തിലും ജനജീവിതത്തെ ബാധിക്കില്ലെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. ഇപ്പോൾ തുടരുന്ന പ്രവർത്തനങ്ങൾ തുടരാം എന്നും നിയന്ത്രണങ്ങൾ സംസ്‌ഥാന സർക്കാരിന് തീരുമാനിക്കാം എന്നും കേന്ദ്ര സർക്കാർ അറിയിച്ചു. പുതുതായി ഒഴിവാക്കപ്പെടുന്ന ഭൂമിയെ കുറിച്ച് ആവശ്യമായ ചർച്ച നടന്നിട്ടുണ്ടെന്നും ജോൺ ബ്രിട്ടാസ് എംപി വ്യക്‌തമാക്കി.

Most Read: മെഡിക്കൽ കോളേജുകളിൽ രാത്രികാല പോസ്‌റ്റുമോർട്ടത്തിന് സൗകര്യമൊരുക്കണം; ഹൈക്കോടതി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE