കൊച്ചി: സംസ്‌ഥാനത്തെ മെഡിക്കൽ കോളേജുകളിൽ രാത്രികാല പോസ്‌റ്റുമോർട്ടത്തിന് സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി. അഞ്ച് മെഡിക്കൽ കോളേജുകളിൽ ആറുമാസത്തിനകം ഇതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും ഉത്തരവിൽ പറയുന്നു.
ആറുകൊല്ലം മുമ്പ് ഉത്തരവിറക്കിയിട്ടും സർക്കാർ സൗകര്യങ്ങൾ ഒരുക്കാത്തത് ആശ്‌ചര്യപ്പെടുത്തുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ രാത്രി പോസ്‌റ്റുമോർട്ടത്തിനുള്ള സൗകര്യങ്ങൾ ഒരുക്കാതിരിക്കരുത്.
സംസ്‌ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും രാത്രി പോസ്‌റ്റുമോർട്ടം നടത്തുന്നതിനുള്ള സാധ്യത പരിശോധിക്കണം. രാത്രി പോസ്‌റ്റുമോർട്ടം ഒഴിവാക്കുന്നതിന് ഫോറൻസിക് സർജൻമാർ മുന്നോട്ട് വെച്ച കാരണങ്ങൾ സ്വീകാര്യമല്ലെന്ന് കോടതി വ്യക്‌തമാക്കി.
സർക്കാരിന്റെ സാമ്പത്തിക പരിമിതികൾ കൂടി കണക്കിലെടുത്ത് ഫോറൻസിക് സർജൻമാർ സഹകരിക്കണം. ആശുപത്രികളിലെ സൗകര്യമില്ലായ്‌മ ചൂണ്ടിക്കാട്ടി പോസ്‌റ്റുമോർട്ടം വൈകിക്കാനാകില്ലെന്നും ജസ്‌റ്റിസ് പിവി കുഞ്ഞികൃഷ്‌ണൻ കൂട്ടിച്ചേർത്തു.
National News: മകന്റെ തെറ്റിന് അച്ഛന് ശിക്ഷയെന്തിന്; അജയ് മിശ്രയെ പിന്തുണച്ച് കേന്ദ്രം