ഗുജറാത്തിൽ മാദ്ധ്യമ പ്രവർത്തകനെ പട്ടാപ്പകൽ കുത്തിക്കൊന്നു

By News Desk, Malabar News
Murder
Rep. Image
Ajwa Travels

സൂറത്ത്: സൂറത്ത് ആസ്‌ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മാദ്ധ്യമ പ്രവര്‍ത്തകനെ പട്ടാപ്പകല്‍ കുടുംബത്തിന്‍റെ മുന്നിലിട്ട് കൊലപ്പെടുത്തി. ജുനെദ് ഖാന്‍ പത്താന്‍ (37) എന്ന മാദ്ധ്യമ പ്രവര്‍ത്തകനെയാണ് ഭാര്യയ്‌ക്കും മൂന്ന് പെണ്‍മക്കള്‍ക്കൊപ്പം മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുമ്പോള്‍ കാര്‍ കൊണ്ട് ഇടിച്ചുവീഴ്‌ത്തി കുത്തി കൊലപ്പെടുത്തിയത്.

ഭാര്യയെയും, പത്ത്, നാല്, രണ്ടര വയസുള്ള പെണ്‍മക്കളെയും കൂട്ടി ഒരു ബന്ധുവിനെ ഷഹോപാര്‍ വാദില്‍ സന്ദര്‍ശിക്കാന്‍ പോകുന്ന വഴിയിലാണ് ജുനെദിനെ കൊലപ്പെടുത്തിയത്. തിരക്കേറിയ ജില്ലാനി പാലത്തില്‍ വെച്ചാണ് പിന്നാലെ വന്ന കാര്‍ ഇവരുടെ ബൈക്കില്‍ ഇടിച്ചത്. തുടര്‍ന്ന് കുടുംബം ബൈക്കില്‍ നിന്നും വീണു. പിന്നാലെയാണ് നാലുപേര്‍ അടങ്ങിയ സംഘം കാറില്‍ നിന്നും ഇറങ്ങി ജുനെദിനെ കുത്തി കൊലപ്പെടുത്തിയത്. ജുനെദ് സംഭവ സ്‌ഥലത്ത് തന്നെ മരണപ്പെട്ടുവെന്നാണ് പോലീസ് പറയുന്നത്.

അടുത്തുള്ള ആശുപത്രിയിലേക്ക് ജുനെദിനെ എത്തിച്ചെങ്കിലും അവിടെയുള്ള ഡോക്‌ടർമാര്‍ മരണം സ്‌ഥിരീകരിച്ചു. സൂറത്തിലെ ഒരു പ്രദേശിക വാരികയിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. ജുനെദിനെ കുത്തിയ കൊലപാതക സംഘം സംഭവസ്‌ഥലത്ത് നിന്നും ഉടന്‍ തന്നെ കടന്നുകളഞ്ഞുവെന്നാണ് പൊലീസ് പറയുന്നത്. വ്യക്‌തിപരമായ ശത്രുതയാണ് കൊലപാതക കാരണം എന്നാണ് പോലീസിന്റെ പ്രഥമിക വിലയിരുത്തല്‍.

Also Read: വിമാനത്തിൽ പാമ്പിന്റെ സൗജന്യ യാത്ര, പേടിച്ച് വിറച്ച് യാത്രക്കാർ; വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE