120 ദിന പര്യടനത്തിന് ഒരുങ്ങി ബിജെപി ദേശീയ അധ്യക്ഷന്‍; ലക്ഷ്യം 2024ലെ തിരഞ്ഞെടുപ്പ്

By News Desk, Malabar News
MalabarNews_jp nadda
J.P Nadda , President of BJP
Ajwa Travels

ഡെല്‍ഹി: 2024ല്‍ നടക്കുന്ന അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഈ വര്‍ഷം തന്നെ ഒരുക്കം തുടങ്ങി ബിജെപി. 120 ദിവസം നീളുന്ന പര്യടനത്തിന് ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ തയാറായി. ഡിസംബര്‍ ആദ്യവാരം പര്യടനം ആരംഭിക്കും. വലിയ സംസ്‌ഥാനങ്ങളില്‍ മൂന്ന് ദിവസവും ചെറിയ സംസ്‌ഥാനങ്ങളില്‍ രണ്ട് ദിവസവുമായിരിക്കും പര്യടനം.

പാര്‍ട്ടിയുടെ സംഘടന സംവിധാനം ശക്‌തിപ്പെടുത്താനും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സീറ്റുകളില്‍ വിജയിക്കുന്നതിനായി തന്ത്രങ്ങള്‍ മെനയുകയും നേരത്തെ തയാറെടുക്കുകയും ചെയ്യുന്നതിനാണ് ദേശീയ പര്യടനം ആസൂത്രണം ചെയ്‌തിരിക്കുന്നത്. ഉത്തരാഖണ്ഡിലായിരിക്കും ആദ്യ സന്ദര്‍ശനം. ഡിസംബര്‍ അഞ്ചിന് യാത്ര തുടങ്ങിയേക്കും. എല്ലാ സംസ്‌ഥാനത്തും മാദ്ധ്യമങ്ങളേയും നഡ്ഡ അഭിമുഖീകരിക്കും.

എല്ലാ സംസ്‌ഥാനങ്ങളിലും നഡ്ഡ സന്ദര്‍ശനം നടത്തും. ഏറ്റവും താഴെതട്ടിലുള്ള ബൂത്ത് യൂണിറ്റ് പ്രസിഡണ്ടുമാരുമായി വെര്‍ച്വല്‍ യോഗം നടത്തുകയും പാര്‍ട്ടി എംഎല്‍എ, എംപി, മുതിര്‍ന്ന നേതാക്കള്‍ എന്നിവരുമായി കൂടിക്കാഴ്‌ച നടത്തുകയും ചെയ്യുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

Also Read: ‘പൊലീസ് ആക്‌ട് ഭേദഗതി നടപ്പാക്കാന്‍ പ്രത്യേക നടപടിക്രമം തയാറാക്കും’; ലോക്‌നാഥ് ബെഹ്‌റ

അടുത്ത വര്‍ഷം നടക്കുന്ന കേരളം, ബംഗാള്‍, തമിഴ്നാട്, അസം നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ തയാറെടുപ്പും നഡ്ഡ വിലയിരുത്തുമെന്നും അരുണ്‍ സിംഗ് പറഞ്ഞു. എന്‍ഡിഎ ഘടക കക്ഷികളുമായും നഡ്ഡ ചര്‍ച്ച നടത്തും. കേന്ദ്ര പദ്ധതികള്‍ ജനങ്ങളിലെത്തിയതിന്റെ അവലോകനവും നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE