കോവിഡ് പ്രതിരോധം സംസ്‌ഥാനത്ത് കാര്യക്ഷമമല്ല; ആരോപണവുമായി കെ സുധാകരൻ

By Team Member, Malabar News
കെ സുധാകരൻ
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്ന ആരോപണവുമായി കെ സുധാകരൻ എംപി. കൂടാതെ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളും പരാജയമാണെന്ന് അദ്ദേഹം വിമർശനം ഉന്നയിച്ചു. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ ആവശ്യത്തിന് ഓക്‌സിജനും, വെന്റിലേറ്ററുകളും ഇല്ലെന്നും, ആംബുലൻസ് പോലും കിട്ടാനില്ലാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും സുധാകരൻ ആരോപിച്ചു.

കോവിഡ് വ്യാപനം വച്ച് ഇടതുപക്ഷം രാഷ്‌ട്രീയം കളിക്കുകയാണ്. കേന്ദ്രസർക്കാർ കോവിഡ് പ്രതിരോധത്തിന് വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് പകരം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ എംപി ഫണ്ടിലേക്ക് സർക്കാർ ഫണ്ട് നൽകുന്നില്ലെന്നും, അതിനാൽ ചിലവഴിക്കാനായി എംപി ഫണ്ട് ഇല്ലെന്നും, എംപിമാർ നിസഹായകരാണെന്നും കെ സുധാകരൻ വ്യക്‌തമാക്കി.

Read also : തനിക്ക് കിട്ടിയത് വ്യക്‌തിപരമായ വോട്ടുകൾ മാത്രം; നടന്‍ കൃഷ്‌ണകുമാര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE