തിരുവനന്തപുരം: ദേവഗണങ്ങൾ ഒരിക്കലും കൂട്ട് കൂടാറില്ലെന്ന് മുഖ്യമന്ത്രിയോട് കെ സുധാകരൻ. തന്നെ ഇത്രയധികം ആക്ഷേപിച്ച പിണറായിക്ക് അയ്യപ്പൻ മാപ്പ് നൽകില്ലെന്നും സുധാകരൻ പറഞ്ഞു. അയ്യപ്പനും മറ്റ് ദൈവങ്ങളും സര്‍ക്കാരിന് ഒപ്പമാണെന്നാണ് പിണറായി പറഞ്ഞത്.
കണ്ണൂരിൽ പലയിടങ്ങളിലും ആക്രമണത്തിന് സാധ്യതയുണ്ടെന്ന് സുധാകരൻ പറഞ്ഞു. തളിപ്പറമ്പ് നിയോജയക മണ്ഡലത്തിൽ കള്ളവോട്ട് ചെയ്യാൻ ആൾക്കാരെത്തി. ഗോവിന്ദൻ മാസ്‌റ്ററുടെ ബൂത്തിലാണ് കള്ളവോട്ട് ചെയ്യാന്‍ ആളെത്തിയത്. കള്ളവോട്ട് ചെയ്യാനെത്തിയ ആൾ ഓടി രക്ഷപ്പെട്ടുവെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
Also Read: ദൈവങ്ങൾക്ക് വോട്ട് ഉണ്ടായിരുന്നെങ്കിൽ എൽഡിഎഫിന് ചെയ്യുമായിരുന്നു; കോടിയേരി