മുഖ്യമന്ത്രിയുടെ രാജിയാവശ്യപെട്ട് സഭക്ക്‌ പുറത്ത് പ്രതിഷേധം, കെ സുരേന്ദ്രൻ അറസ്റ്റിൽ

By Desk Reporter, Malabar News
K surendran_2020 Aug 24
Ajwa Travels

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ രാജി വക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് നിയമസഭയുടെ പുറത്ത് പ്രതിഷേധസമരം സംഘടിപ്പിച്ച കെ സുരേന്ദ്രൻ അടക്കമുള്ള ബിജെപി നേതാക്കൾ അറസ്റ്റിൽ. സ്വർണക്കടത്ത് കേസിൽ ഉൾപ്പെടെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് അവസരമൊരുക്കികൊടുത്ത മുഖ്യമന്ത്രി രാജി വക്കണം എന്നാവശ്യപെട്ടാണ് സമരം. മുഖ്യമന്ത്രി സ്ഥാനമൊഴിയുന്നത് വരെ പ്രതിഷേധം തുടരുമെന്ന് സുരേന്ദ്രൻ വ്യക്തമാക്കി.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണത്തിനെതിരായ പ്രമേയത്തിൽ ബിജെപിയുടെ ഏക നിയമസഭാംഗമായ ഒ.രാജഗോപാലിനെ സംസാരിക്കാൻ അനുവദിക്കാതിരുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് സുരേന്ദ്രൻ ആരോപിച്ചു. ഒ. രാജഗോപാൽ തന്നെയാണ് പ്രതിഷേധം ഉദ്ഘാടനം ചെയ്തത്.

ഒരു ദിവസത്തേക്ക് മാത്രം ചേർന്ന സഭയിൽ അവിശ്വാസപ്രമേയ ചർച്ചയുടെ ഭാഗമായി പ്രതിപക്ഷനേതാക്കൾ മുഖ്യമന്ത്രിയുടെ രാജി ആവശ്യപെട്ടിരുന്നു. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരായ പ്രമേയത്തിനിടയിലും പ്രതിപക്ഷ ബഹളം തുടർന്നു. ഇത് ഭരണകക്ഷി നേതാക്കളും പ്രതിപക്ഷാംഗങ്ങളും പരസ്പരം ഏറ്റുമുട്ടുന്നതിനിടയാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE