കോഴിക്കോട്: കാനത്തില്‍ ജമീല ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനവും അംഗത്വവും രാജിവച്ചു. കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് രാജി. രാജിക്കത്ത് ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി അഹമ്മദ് കബീറിന് കൈമാറി.
പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുന്നതു വരെ വൈസ് പ്രസിഡണ്ട് എംപി ശിവാനന്ദന് പ്രസിഡണ്ടിന്റെ അധിക ചുമതല നൽകി. ജില്ലാ പഞ്ചായത്ത് നൻമണ്ട ഡിവിഷനെയായിരുന്നു കാനത്തില്‍ ജമീല പ്രതിനിധീകരിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശിക്കുന്നതിന് അനുസരിച്ച് നൻമണ്ട ഡിവിഷനില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Also Read: നിലമ്പൂരിൽ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്തവർക്ക് മഞ്ഞപ്പിത്തം