കന്നഡ നടൻ വജ്ര സതീഷിന്റെ കൊലപാതകം; രണ്ടുപേർ അറസ്‌റ്റിൽ

By News Bureau, Malabar News
Ajwa Travels

ബെംഗളൂരു: കന്നഡ നടനും യൂട്യൂബറുമായ വജ്ര സതീഷിനെ(36) ബെംഗളൂരുവിലെ വീട്ടിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സതീഷിന്റെ ഭാര്യാ സഹോദരൻ സുദർശൻ ഉൾപ്പടെ രണ്ടു പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു.

ആർആർ നഗർ പട്ടണഗെരെയിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം. വയറ്റിലും കഴുത്തിലും കുത്തേറ്റ നിലയിൽ ആയിരുന്നു സതീഷിന്റെ മൃതദേഹം.

ഏഴ് മാസം മുൻപാണ് സതീഷിന്റെ ഭാര്യ മരിച്ചത്. കൃത്യ സമയത്ത് ചികിൽസ നൽകാതിരുന്നതാണ് മരണത്തിന് കാരണമായതെന്ന് ഭാര്യയുടെ വീട്ടുകാർ ആരോപിച്ചിരുന്നു. ഇതേത്തുടർന്നാണ് സതീഷിനെ കൊലപ്പെടുത്താൻ സുദർശൻ തീരുമാനിച്ചതെന്ന് പോലീസ് പറയുന്നു. സുഹൃത്തായ നാഗേന്ദ്രയുടെ സഹായത്തോടെയാണ് കൊല നടത്തിയതെന്നും പോലീസ് അറിയിച്ചു.

Most Read: അവയവമാറ്റം വൈകി, രോഗി മരിച്ചു; മെഡിക്കൽ കോളേജിനെതിരെ പരാതി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE