കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ നിയമനം ചോദ്യം ചെയ്‌തുള്ള ഹരജി ഹൈക്കോടതി 24ന് പരിഗണിക്കാനായി മാറ്റി. യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറായി ഗോപിനാഥ് രവീന്ദ്രന് തുടരാമെന്ന് വ്യക്‌തമാക്കിയായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ്. ഈ ഉത്തരവിന് എതിരെയാണ് സേവ് യൂണിവേഴ്‌സിറ്റി ഫോറം ഡിവിഷൻ ബഞ്ചിൽ അപ്പീൽ സമർപ്പിച്ചത്.
വിസി നിയമനത്തിനുളള പ്രായപരിധി മാനദണ്ഡം ലംഘിച്ചെന്നും സെർച്ച് കമ്മിറ്റിയുടെ പരിശോധന ഇല്ലാതെയാണ് നിയമനമെന്നുമാണ് അപ്പീലിലുളളത്. യുജിസി ചട്ടങ്ങളും സർക്കാർ നിലപാടും ചേർന്നു പോകുന്നതല്ലെന്നും അപ്പീലിൽ പറയുന്നു. അതുകൊണ്ടുതന്നെ വിസിയുടെ പുനർനിയമനം റദ്ദാക്കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. വലിയ വിവാദമായ കണ്ണൂർ വിസി പുനർനിയമനത്തിൽ സർക്കാരിന് താൽക്കാലിക ആശ്വാസമായിരുന്നു സിംഗിൾ ബഞ്ച് ഉത്തരവ്.
Read Also: ഷാൻ വധക്കേസ്; 3 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം