കാരന്തൂർ ബൈക്ക് അപകടം: ചികിൽസയിലിരിക്കെ യുവാവ് മരിച്ചു

By Trainee Reporter, Malabar News
bike accident In kannur
Ajwa Travels

കോഴിക്കോട്: കാരന്തൂരിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇതോടെ അപകടത്തിൽ മരണം രണ്ടായി. കൂടരഞ്ഞി കൂമ്പാറ ബസാർ എഴുത്താണിക്കുന്ന് വിജയന്റെ മകൻ അർജുൻ (21) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. കാരന്തൂർ കോണാട്ട് തേറമ്പത്ത് അബ്‌ദുറഹ്‌മാന്റെ മകൻ നിഹാൽ (26) സംഭവസ്‌ഥലത്ത് തന്നെ മരിച്ചിരുന്നു.

കോഴിക്കോട് കാരന്തൂർ ടൗൺ മസ്‌ജിദിന്‌ സമീപം ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. പെയിന്ററായ നിഹാൽ കുന്ദമംഗലം ഭാഗത്ത് നിന്ന് ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്നു. നിഹാലിനൊപ്പം സഞ്ചരിക്കുകയായിരുന്ന ഷാഹിദിനെയും മറ്റൊരു ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കൂടരഞ്ഞി കൂമ്പാറബസാറിലെ അർജുൻ വിജയനെയും പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അർജുൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ ഇരിക്കേയാണ് മരിച്ചത്. രാത്രി മഴയത്ത് അമിത വേഗത്തിൽ എത്തിയ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

Most Read: കോട്ടയത്ത് 12 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി; മഴക്കെടുതിയിൽ മരണം 19 ആയി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE