ബംഗളൂര്: ഇലക്‌ട്രിക് വെഹിക്കിൾ, ലിഥിയം അയോൺ ബാറ്ററി എന്നിവയുടെ നിർമാണത്തിനായി 22,419 കോടി രൂപയുടെ നിക്ഷേപം നടത്താൻ കർണാടക സർക്കാരിന്റെ അനുമതി. ഇലെസ്‌റ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ രണ്ട് പദ്ധതികൾക്കും ഹ്യൂനെറ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഒരു പദ്ധതിക്കുമാണ് സർക്കാർ അനുമതി നൽകിയത്. ഇതിലൂടെ 5,000 പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടലുകൾ.
നേരത്തെ തമിഴ്‌നാട്ടിൽ ഒലയുടെ 2,400 കോടി രൂപയുടെ ഇലക്‌ട്രിക് സ്‌കൂട്ടർ പദ്ധതിക്ക് അനുമതി നൽകിയിരുന്നു. അതിന് പിന്നാലെയാണ് ഇലക്‌ട്രിക് വാഹന നിർമാണ മേഖലയിൽ കർണാടകയും സാന്നിധ്യം ഉറപ്പിക്കുന്നത്. പ്രതിവർഷം 20 ലക്ഷം സ്‌കൂട്ടറുകൾ നിർമിക്കാനാണ് തമിഴ്‌നാട്ടിലെ പ്ളാന്റിൽ ലക്ഷ്യമിടുന്നത്. ഇതിലൂടെ 10,000 പേർക്ക് തൊഴിൽ അവസരങ്ങൾ ലഭിക്കുമെന്നാണ് കരുതുന്നത്.
Read also: ജപ്പാനിലെ ക്യാമറ നിര്‍മ്മാണം അവസാനിപ്പിച്ച് നിക്കോണ്‍