നിയമസഭാ തിരഞ്ഞെടുപ്പ്; 83 സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഎം

By Trainee Reporter, Malabar News
cpm-kerala
Representational Image

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 201692 സീറ്റുകളിൽ മൽസരിച്ച സിപിഎം ഇത്തവണ 85 സീറ്റുകളിലാണ് മൽസരിക്കുന്നത്. പൊന്നാനിയിൽ ഉൾപ്പടെ എതിർപ്പുകൾ ഉയർന്ന സീറ്റുകളിൽ സ്‌ഥാനാർഥികളെ മാറ്റിയിട്ടില്ല. തുടർഭരണം ലക്ഷ്യമാക്കിയുള്ള മികച്ച സ്‌ഥാനാർഥി പട്ടികയാണെന്ന് പ്രഖ്യാപനത്തിന് ശേഷം സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു.

പാർലമെന്ററി വേദികൾ കൈകാര്യം ചെയ്യുന്നതിനായി പുതിയ ആളുകൾക്ക് അവസരം നൽകുന്നതിന് വേണ്ടിയാണ് മാനദണ്ഡങ്ങൾ നടപ്പാക്കിയത്, അല്ലാതെ ആരെയും ഒഴിവാക്കാനായല്ല, വിജയരാഘവൻ വിശദീകരിച്ചു. ചിലരെ ഒഴിവാക്കിയെന്നുള്ള പ്രചാരണം ജനങ്ങൾ നിരാകരിക്കുമെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.

മാനദണ്ഡങ്ങൾ പാലിച്ച് മന്ത്രിമാരായ ജി സുധാകരനും തോമസ് ഐസക്കും ഉൾപ്പടെയുള്ളവരെ മാറ്റിനിർത്തിയാണ് സ്‌ഥാനാർഥി പട്ടിക. സംസ്‌ഥാന സെക്രട്ടറിയേറ്റിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെകെ ശൈലജ, ടിപി രാമകൃഷ്‌ണൻ, എംഎം മണി എന്നിവരടക്കം 8 പേർ മൽസരിക്കുന്നുണ്ട്. 11 വനിതകളാണ് പട്ടികയിൽ ഇടം പിടിച്ചിട്ടുളളത്. 30 വയസിന് താഴെയുള്ള 4 പേരാണ് പട്ടികയിലുള്ളത്. ബിരുദധാരികളായ 42 പേരുണ്ട്. അതിൽ 22 പേർ അഭിഭാഷകരാണ്.

30നും 40നും ഇടയിൽ പ്രായമുള്ള 8 പേരും 41-50നും ഇടയിൽ പ്രായമുള്ള 13 പേരും 51-60നും ഇടയിൽ പ്രായമുള്ള 33 പേരും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 60 വയസിന് മുകളിൽ പ്രായമുള്ള 24 പേരാണ് മൽസരരംഗത്തുളളത്. ദേവികുളത്തെയും മഞ്ചേശ്വരത്തെയും സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല.

Read also: നേതാക്കളില്ലാത്ത സ്‌ഥാനാർഥി പട്ടിക വോട്ട് കുറക്കും; ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE