മുഖ്യമന്ത്രിയുടെ പത്രസമ്മേളനം; കോവിഡ് രോഗമുക്‌തി 7082, രോഗബാധ 7789, മരണം 23

By Desk Reporter, Malabar News
Pinarayi Vijayan 2020 Nov 11_Malabar News
Ajwa Travels

തിരുവനന്തപുരം: സംസ്ഥാനത്ത് രോഗമുക്‌തി നേടിയത് 7082 പേരാണ്. ആകെ രോഗബാധ 7789 സ്‌ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 23 ആണ്. സമ്പര്‍ക്ക രോഗികള്‍ 6486  ഇന്നുണ്ട്. ഉറവിടം അറിയാത്ത 1049 രോഗബാധിതരും, 94,517 പേർ നിലവിൽ ചികിൽസയിലുമുണ്ട്. 128 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്‌ഥിരീകരിച്ചു. കോഴിക്കോട്, എറണാകുളം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ളത്. ഇതുവരെ ആകെ രോഗം ബാധിച്ച് 1066 പേർ മരിച്ചു.

കോവിഡ് വ്യാപനം രൂക്ഷമാകുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ദേശീയ ശരാശരിയേക്കാൾ കൂടുതലാണ് നമ്മുടെ രോഗവ്യാപനം. രോഗവ്യാപനം ശക്‌തമായെങ്കിലും മരണനിരക്ക് ദേശീയ ശരാശരിയേക്കാൾ കുറവാണ്. രാജ്യത്ത് 1.6 ശതമാനമാണ്. കേരളത്തിൽ 0.37 ശതമാനം ആണ്. രാജ്യത്ത് പത്ത് ലക്ഷത്തിൽ 106 പേർ മരിച്ചപ്പോൾ കേരളത്തിൽ 31 ആണ് മരണം.

Most Read: ഭാഗ്യലക്ഷ്‌മിയും കൂട്ടരും നിയമം കയ്യിലെടുത്ത കേസ്; മുഖ്യമന്ത്രിക്ക് പ്രമുഖരുടെ കത്ത്

കോവിഡ് പ്രതിരോധത്തിൽ മികച്ച പ്രകടനം കാഴ്‌ചവെക്കുന്ന തദ്ദേശ സ്‌ഥാപനങ്ങൾക്ക് കൊല്ലം ജില്ലാ ഭരണകൂടം പുരസ്‌കാരം നൽകും. മൂന്നാഴ്‌ച കോവിഡ് രഹിതം ആയിരിക്കണമെന്നതാണ് മാനദണ്ഡം. ഞായറാഴ്‌ച മുതൽ ആലപ്പുഴയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഹൗസ് ബോട്ടുകൾ പ്രവർത്തനം ആരംഭിക്കും. ഇതിനായി ഇ–ജാഗ്രത പോർട്ടലിൽ റജിസ്‌റ്റർ ചെയ്യണം. അന്തരിച്ച കവി അക്കിത്തത്തിന് മുഖ്യന്ത്രി ആദരാഞ്ജലി അർപ്പിച്ചു.

2020 ഒക്‌ടോബർ 15 ലെ സമ്പൂർണ്ണ കോവിഡ് അവലോകനം ഇവിടെ വായിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE