കോവിഡ്; രോഗമുക്‌തി 7082, രോഗബാധ 7789, സമ്പർക്കം 6486

By Desk Reporter, Malabar News
Kerala Covid Report 2020 Nov 12_ Malabar News
Ajwa Travels

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ നിന്ന് മാത്രം 1264 പേർക്ക് ഇന്നും രോഗബാധയുണ്ട്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചവരിൽ 29 വയസ്സുള്ള ശരത് ശശിധരൻ എന്ന തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയായ യുവാവും 38 വയസ്സുള്ള തിരുവനന്തപുരം ബീമാപള്ളി സ്വദേശി ശ്രീനാഥും ഉൾപ്പെടുന്നു. ആരോഗ്യ പ്രവർത്തകർക്കിടയിലെ രോഗബാധ ഇന്ന് 128 ആണ്. ഇന്നത്തെ ആകെ രോഗബാധ 7789 ആണ്.സംസ്‌ഥാനത്ത്‌ രോഗമുക്‌തി 7082 സ്‌ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 23 ആണ്. സമ്പര്‍ക്ക രോഗികള്‍ 6486 ഇന്നുണ്ട്. ഉറവിടം അറിയാത്ത 1049 രോഗബാധിതരും, 94,517 പേർ നിലവിൽ ചികിൽസയിലുമുണ്ട്. 07 പുതിയ ഹോട്ട് സ്‌പോട്ടുകളും നിലവിൽ വന്നു.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 311
കണ്ണൂർ: 557
വയനാട്: 143
കോഴിക്കോട്: 1264
മലപ്പുറം: 447
പാലക്കാട്: 354
തൃശ്ശൂർ: 867
എറണാകുളം: 1209
ആലപ്പുഴ: 521
കോട്ടയം: 495
ഇടുക്കി: 143
പത്തനംതിട്ട: 248
കൊല്ലം: 551
തിരുവനന്തപുരം: 679

ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 7082, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 775, കൊല്ലം 794, പത്തനംതിട്ട 302, ആലപ്പുഴ 465, കോട്ടയം 178, ഇടുക്കി 124, എറണാകുളം 719, തൃശൂര്‍ 550, പാലക്കാട് 441, മലപ്പുറം 1010, കോഴിക്കോട് 685, വയനാട് 119, കണ്ണൂര്‍ 650, കാസര്‍ഗോഡ് 270. ഇനി ചികിൽസയിലുള്ളത് 94,517. ഇതുവരെ ആകെ 2,22,231 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.

Most Read: ഭാഗ്യലക്ഷ്‌മിയും കൂട്ടരും നിയമം കയ്യിലെടുത്ത കേസ്; മുഖ്യമന്ത്രിക്ക് പ്രമുഖരുടെ കത്ത്

ആകെ 7789 രോഗബാധിതരില്‍ 126 പേർ യാത്രാ ചരിത്രം ഉള്ളവരാണ്. ഇന്നത്തെ രോഗ ബാധിതരില്‍ 1049 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്‌തമല്ല. സമ്പര്‍ക്കത്തിലൂടെ 6486 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കാസര്‍ഗോഡ് 290, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 489 പേര്‍ക്കും, കോഴിക്കോട് 1195, മലപ്പുറം 327, വയനാട് ജില്ലയില്‍ നിന്നുള്ള 141 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 217  പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 850 പേര്‍ക്കും, എറണാകുളം 1130, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 506 പേര്‍ക്കും, ഇടുക്കി 85, കോട്ടയം 130, കൊല്ലം ജില്ലയില്‍ നിന്നുള്ള 550 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 226, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 350 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.

സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 1089 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 23 ആണ്. തിരുവനന്തപുരം മന്നംകുന്നം സ്വദേശിനി കമലാഭായ് (70), കാഞ്ഞിരംകുളം സ്വദേശിനി സുലോചന (60), ബാലരാമപുരം സ്വദേശിനി ലീല (75), നാലാഞ്ചിറ സ്വദേശി നാരായണന്‍ (69), പെരുന്താന്നി സ്വദേശി എ.വി. കൃഷ്‌ണൻ (75), ഭഗവതിനട സ്വദേശിനി ശോഭന (55), പൂവാര്‍ സ്വദേശിനി നൂര്‍ജഹാന്‍ (53), കല്ലമ്പലം സ്വദേശി രേവമ്മ (59), കൊടങ്ങാവിള സ്വദേശിനി ശകുന്തള (69), മണക്കാട് സ്വദേശിനി തുളസി (53), ചിറ്റാറ്റുമുക്ക് സ്വദേശി അബ്‌ദുൽ സലാം (61), കല്ലറ സ്വദേശിനി ഫാത്തിമബീവി (88), വെള്ളനാട് സ്വദേശി ദാമോദരന്‍ നായര്‍ (72), ശ്രീകാര്യം സ്വദേശി ശരത് ശശിധരന്‍ (29), ബീമപ്പള്ളി സ്വദേശി ശ്രീനാഥ് (38), പ്ളാമൂട്ടുകര സ്വദേശി തോമസ് (71), പെരുമ്പഴുതൂര്‍ സ്വദേശി രാജന്‍ (50), കരമന സ്വദേശി പുരുഷോത്തമന്‍ (70), കൊല്ലം തൈകാവൂര്‍ സ്വദേശി സുലൈമാന്‍ കുഞ്ഞ് (85), എറണാകുളം അങ്കമാലി സ്വദേശി ഏലിയാകുട്ടി (82), തൃശൂര്‍ പരപ്പൂര്‍ സ്വദേശി ലാസര്‍ (68), കോഴിക്കോട് വടകര സ്വദേശി ജോര്‍ജ് (57), പുതിയങ്ങാടി സ്വദേശി ബാബു (65) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്‌ഥിരീകരിച്ചു.

Related News: ലാഭമെടുക്കാതെ ലഭ്യമാകില്ല; കോവിഡ് വാക്‌സിൻ കുറഞ്ഞ വിലക്ക് ജൂലൈ വരെ മാത്രം

ഇന്ന് രോഗം ബാധിച്ചത് 128 ആരോഗ്യ പ്രവർത്തകർക്കാണ്. മലപ്പുറം ജില്ലയിൽ നിന്ന് മാത്രം 30 ആരോഗ്യ പ്രവർത്തകർക്കും, തിരുവനന്തപുരം 15, പാലക്കാട് 14, കണ്ണൂർ 14, കാസർഗോഡ് 13, ആലപ്പുഴ 11, കോട്ടയം 10, തൃശ്ശൂർ 08, കോഴിക്കോട് 08, എറണാകുളം 02, കൊല്ലം 01, പത്തനംതിട്ട 01, ഇടുക്കി 01 എന്നിങ്ങനെയാണ് ആരോഗ്യ പ്രവർത്തകരുടെ രോഗബാധ.

സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 50,154 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 37,76,892  സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്‌തികൾ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് സാമ്പിളുകൾ പരിശോധനക്ക് അയച്ചതിന്റെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

ഇന്ന് സംസ്‌ഥാനത്ത് ഒഴിവാക്കപ്പെട്ടത് 17 ഹോട്ട് സ്‌പോട്ടുകളാണ്; ഇനി 644 ഹോട്ട് സ്‌പോട്ടുകളാണ് സംസ്‌ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്‌പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

Most Read: ഇടവേള ബാബുവിന്റെ പരാമർശം; ‘അമ്മ നിലപാട് വ്യക്‌തമാക്കണം

സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 07 ഹോട്ട് സ്‌പോട്ടുകളാണ്; ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 15), തൃശൂര്‍ ജില്ലയിലെ ആളൂര്‍ (12), ആതിരപ്പള്ളി (2), ആലപ്പുഴ ജില്ലയിലെ കൈനകരി (8), മലപ്പുറം ജില്ലയിലെ അരീക്കോട് (1, 18), മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട് (സബ് വാര്‍ഡ് 1), എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍ (14) എന്നിവയാണ് ഇന്ന് നിലവിൽ വന്ന പുതിയ ഹോട്ട് സ്‌പോട്ടുകൾ.

2548 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 2,74,672 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 2,49,001 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,671 പേര്‍ ആശുപത്രികളിലുമാണ്.

National News: നെറ്റ്ഫ്‌ളിക്‌സിനും ആമസോണ്‍ പ്രൈമിനും സെന്‍സര്‍ഷിപ്പ് ആവശ്യം; ഹരജി സുപ്രീം കോടതിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE