ചെറിയ ആശ്വാസം; രോഗമുക്‌തി 1766, സമ്പര്‍ക്ക രോഗികള്‍ 1962, ആകെ രോഗികള്‍ 2154

By Desk Reporter, Malabar News
Kerala Covid Report 2020 Aug 30
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 1766 പേരാണ്. രോഗബാധ 2154,. ആകെ രോഗബാധ 2154 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ കുറവാണ് എന്നത് വലിയ ആശ്വാസം നല്‍കുന്നു. ഇന്ന് ആകെ സ്ഥിരീകരിച്ച കോവിഡ് മരണം 7 ആണ്.

ഇന്ന് കോവിഡില്‍ നിന്ന് മുക്തി നേടിയവരുടെ കണക്ക്; തിരുവനന്തപുരം 161, കൊല്ലം 53, പത്തനംതിട്ട 132, ആലപ്പുഴ 258, കോട്ടയം 72, ഇടുക്കി 45, എറണാകുളം 182, തൃശൂര്‍ 115, പലക്കാട് 64, മലപ്പുറം 328, കോഴിക്കോട് 110, വയനാട് 22, കണ്ണൂര്‍ 113, കാസര്‍ഗോഡ് 111. ഇനി ചികിത്സയിലുള്ളത് 23,658. ഇതുവരെ ആകെ 49,849 പേര്‍ കോവിഡില്‍ നിന്നും മുക്തി നേടി.

ആകെ 2154 രോഗബാധിതരില്‍, രോഗം സ്ഥിരീകരിച്ച 49 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 110 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇന്നത്തെ രോഗ ബാധിതരില്‍ 174 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കത്തിലൂടെ 1962 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 305 പേര്‍ക്കും, മലപ്പുറം 184, എറണാകുളം 202 പേര്‍ക്കും, കോഴിക്കോട് 292, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 145 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 90 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 07 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, കോട്ടയം 212, കൊല്ലം ജില്ലയില്‍ നിന്നുള്ള 142 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 88 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 107 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ബാധിച്ചത്.

സംസ്ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 287 ആയി. ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ച മരണങ്ങള്‍ 07 ആണ്. ആഗസ്റ്റ് 26ന് മരണമടഞ്ഞ പശ്ചിമ ബംഗാളിലെ അതിഥി തൊഴിലാളി സനാതന്‍ദാസ് (49), കണ്ണൂര്‍ കോട്ടയം മലബാര്‍ സ്വദേശി ആനന്ദന്‍ (64), ആഗസ്റ്റ് 24ന് മരണമടഞ്ഞ കണ്ണൂര്‍ ഇരിട്ടി സ്വദേശി അന്നാമ്മ (90), ആഗസ്റ്റ് 27ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി പാലയ്യന്‍ (64), തൃശൂര്‍ അവിനിശേരി സ്വദേശി അമ്മിണി (63), ആഗസ്റ്റ് 17ന് മരണമടഞ്ഞ കാസര്‍ഗോഡ് ചന്ദ്രഗിരി സ്വദേശി സുബൈര്‍ മുഹമ്മദ് കുഞ്ഞി (40), ആഗസ്റ്റ് 23ന് മരണമടഞ്ഞ കോഴിക്കോട് സ്വദേശി ചന്ദ്രന്‍ (66) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

ഇന്ന് രോഗം ബാധിച്ച 33 ആരോഗ്യ പ്രവര്‍ത്തകരില്‍ എറണാകുളം ജില്ലയില്‍ നിന്ന് മാത്രം 11 പേരുണ്ട് കൊല്ലം- മലപ്പുറം ജില്ലയില്‍ നിന്ന് 3 പേര്‍ക്ക് വീതം, കണ്ണൂര്‍ 09, തിരുവനന്തപുരം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ ഓരോ ആരോഗ്യ പ്രവര്‍ത്തകര്‍ വീതവും, കാസറഗോഡ് 4, എന്നിങ്ങനെയാണ് ആരോഗ്യ പ്രവര്‍ത്തകരുടെ രോഗബാധ.

സംസ്ഥാനത്തെ കോവിഡ് പരിശോധന വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,908 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 16,69,779 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,78,053 സാമ്പിളുകളും പരിശോധനക്കയച്ചിട്ടുണ്ട്.

ഒഴിവാക്കപ്പെട്ട 18 ഹോട്ട് സ്‌പോട്ടുകളുടെ പേര് വിവരങ്ങള്‍; തൃശൂര്‍ ജില്ലയിലെ ആതിരപ്പള്ളി (വാര്‍ഡ് 6), കണ്ടനശേരി (7), താന്ന്യം (17, 18), മൂരിയാട് (13), കോട്ടയം ജില്ലയിലെ പാറത്തോട് (16), ചിറക്കടവ് (2, 3), കൂരോപ്പട (12), കങ്ങഴ (4), ആലപ്പുഴ ജില്ലയിലെ മണ്ണാഞ്ചേരി (7, 8), കൃഷ്ണപുരം (4), എറണാകുളം ജില്ലയിലെ കീരമ്പാറ (9), മുളന്തുരുത്തി (സബ് വാര്‍ഡ് 13), പൈങ്ങോട്ടൂര്‍ (1), പൂത്രിക (14), കൊല്ലം ജില്ലയിലെ പട്ടാഴി (2), വയനാട് ജില്ലയിലെ അമ്പലവയല്‍ (5), പുല്‍പ്പള്ളി (12), പത്തനംതിട്ട ജില്ലയിലെ ആറന്മുള സബ് വാര്‍ഡ് (10)
എന്നീ പ്രദേശങ്ങളെയാണ് ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കിയത്. ഇനി 586 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്.

ഇന്ന് നിലവില്‍ വന്നത് 14 ഹോട്ട് സ്‌പോട്ടുകളാണ്; തൃശൂര്‍ ജില്ലയിലെ മാള (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 5), കോട്ടയം ജില്ലയിലെ കുരോപ്പട (വാര്‍ഡ് 5, 8, 15), എരുമേലി (12), ആലപ്പുഴ ജില്ലയിലെ കരുവാറ്റ (സബ് വാര്‍ഡ് 1), തണ്ണീര്‍മുക്കം (17), ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം (12, 13 (സബ് വാര്‍ഡ്), തൊടുപുഴ മുന്‍സിപ്പാലിറ്റി (31), എറണാകുളം ജില്ലയിലെ പിറവം മുന്‍സിപ്പാലിറ്റി (26), കൊല്ലം ജില്ലയിലെ ശൂരനാട് നോര്‍ത്ത് (9 (സബ് വാര്‍ഡ്), 8), വയനാട് ജില്ലയിലെ പൊഴുതന (സബ് വാര്‍ഡ് 5, 9, 10, 13), പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴ (17), ചാലിശേരി (4), നെല്ലിയാമ്പതി (5), പത്തനംതിട്ട ജില്ലയിലെ എഴുമറ്റൂര്‍ (സബ് വാര്‍ഡ് 13)
എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

2378 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 1,99,468 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,79,982 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 19,486 പേര്‍ ആശുപത്രികളിലുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE