കോവിഡ്; രോഗമുക്‌തി 1456, സമ്പര്‍ക്ക രോഗികള്‍ 2142, ആകെ രോഗികള്‍ 2375

By Desk Reporter, Malabar News
Kerala Covid Report 2020 Aug 25
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗബാധ 2300 കടന്നു. ആകെ രോഗബാധ 2375 സ്ഥിരീകരിച്ചപ്പോള്‍ രോഗമുക്തി നേടിയത് 1456 പേരാണ്. തിരുവനന്തപുരം 303, കൊല്ലം 57, പത്തനംതിട്ട 32, ആലപ്പുഴ 60, കോട്ടയം 67, ഇടുക്കി 37, എറണാകുളം 85, തൃശൂര്‍ 90, പലക്കാട് 119, മലപ്പുറം 240, കോഴിക്കോട് 140, വയനാട് 32, കണ്ണൂര്‍ 99, കാസര്‍ഗോഡ് 95. ഇനി ചികിത്സയിലുള്ളത് 21,232. ഇതുവരെ ആകെ 40,343 പേര്‍ കോവിഡില്‍ നിന്നും മുക്തി നേടി.

ആകെ 2375 രോഗബാധിതരില്‍, രോഗം സ്ഥിരീകരിച്ച 61 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 118 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇന്നത്തെ രോഗ ബാധിതരില്‍ 174 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കത്തിലൂടെ 2142 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 378 പേര്‍ക്കും, മലപ്പുറം 413, എറണാകുളം 128 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 243 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 220 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 109 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 98 പേര്‍ക്കും, കോട്ടയം – കൊല്ലം ജില്ലകളില്‍ ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്ക് വീതം, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 156 പേര്‍ക്കും,പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 63 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ബാധിച്ചത്.

സംസ്ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 244 ആയി. ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ച മരണങ്ങള്‍ 10 ആണ്. ആഗസ്റ്റ് 24ന് മരണമടഞ്ഞ മലപ്പുറം വള്ളുവമ്പ്രം സ്വദേശി അബ്ദു റഹ്മാന്‍ (70), ആഗസ്റ്റ് 12ന് മരണമടഞ്ഞ വയനാട് നടവയല്‍ അവറാന്‍ (69), കോഴിക്കോട് ഒളവണ്ണ സ്വദേശി പി.പി. ഗിരീഷ് (49), ആഗസ്റ്റ് 11ന് മരണമടഞ്ഞ മലപ്പുറം പുകയൂര്‍ സ്വദേശി കുട്ട്യാപ്പു (72), ആഗസ്റ്റ് 23ന് മരണമടഞ്ഞ തിരുവനന്തപുരം കുലശേഖരം സ്വദേശി കൃഷ്ണകുമാര്‍ (58), കൊല്ലം പിറവന്തൂര്‍ സ്വദേശി തോമസ് (81), ആഗസ്റ്റ് 22ന് മരണമടഞ്ഞ ആലപ്പുഴ നൂറനാട് സ്വദേശി കൃഷ്ണന്‍ (54), ആഗസ്റ്റ് 20ന് മരണമടഞ്ഞ കൊല്ലം ആയൂര്‍ സ്വദേശിനി രാജലക്ഷ്മി (63), ചേര്‍ത്തല അരൂര്‍ സ്വദേശിനി തങ്കമ്മ (78), ആഗസ്റ്റ് 17ന് മരണമടഞ്ഞ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി കൃഷ്ണന്‍ തമ്പി (80) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

ഇന്ന് രോഗം ബാധിച്ച 49 ആരോഗ്യ പ്രവര്‍ത്തകരില്‍ 10 പേര്‍ തിരുവനന്തപുരം ജില്ലയില്‍ നിന്നാണ്. മലപ്പുറം ജില്ലയിലെ 15, കണ്ണൂര്‍ 5, എറണാകുളം ജില്ലയിലെ 11, തൃശ്ശൂര്‍ 2, കൊല്ലം – പാലക്കാട് – കാസറഗോഡ് ജില്ലകളില്‍ ഒരാള്‍ക്ക് വീതവും, പത്തനതിട്ട 3 വീതം എന്നിങ്ങനെയാണ് ആരോഗ്യ പ്രവര്‍ത്തകരുടെ രോഗബാധ.

സംസ്ഥാനത്തെ കോവിഡ് പരിശോധന വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,344 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 14,84,907 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,66,945 സാമ്പിളുകളും പരിശോധനക്കയച്ചിട്ടുണ്ട്.

ഒഴിവാക്കപ്പെട്ട 14 ഹോട്ട് സ്‌പോട്ടുകളുടെ പേര് വിവരങ്ങള്‍; ആലപ്പുഴ ജില്ലയിലെ പാണ്ടനാട് (വാര്‍ഡ് 13), ചെറിയനാട് (8), തിരുവന്‍വണ്ടൂര്‍ (2, 9), തൈക്കാട്ടുശേരി (3 (സബ് വാര്‍ഡ്), 4), തൃക്കുന്നപ്പുഴ (3, 9, 12), തൃശൂര്‍ ജില്ലയിലെ പഞ്ചാല്‍ (10, 11), മുളംകുന്നത്ത്കാവ് (സബ് വാര്‍ഡ് 3), മുല്ലശേരി 3, 4), എറണാകുളം ജില്ലയിലെ ആവോലി (4), മുടക്കുഴ (8), പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ (1), കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് (5, 7, 8, 1, 9 (സബ് വാര്‍ഡ്), മലപ്പുറം ജില്ലയിലെ പോത്തുകല്ല് (1, 7, 8, 11, 17), പാലക്കാട് ജില്ലയിലെ എരുത്തേമ്പതി (13)
എന്നീ പ്രദേശങ്ങളെയാണ് ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കിയത്. ഇനി 624 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്.

ഇന്ന് നിലവില്‍ വന്നത് 10 ഹോട്ട് സ്‌പോട്ടുകളാണ്; പത്തനംതിട്ട ജില്ലയിലെ കോട്ടനാട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 8, 12, 13), താന്നിത്തോട് (6), പെരിങ്ങര (4, 8), കോഴിക്കോട് ജില്ലയിലെ മേപ്പായൂര്‍ (സബ് വാര്‍ഡ് 2, 4, 5), അരീക്കുളം (6), പാലക്കാട് ജില്ലയിലെ അനങ്ങനാടി (14), കൊല്ലങ്കോട് (3), കൊല്ലം ജില്ലയിലെ പിറവന്തൂര്‍ (21), എറണാകുളം ജില്ലയിലെ തിരുമാറാടി (സബ് വാര്‍ഡ് 7), കോട്ടയം ജില്ലയിലെ വൈക്കം (14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

1834 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 1,83,794 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,66,784 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 17,010 പേര്‍ ആശുപത്രികളിലുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE