പോസിറ്റിവിറ്റി 08.31 ശതമാനം; രോഗമുക്‌തി 4735 , രോഗബാധ 5032, സമ്പർക്കം 4380

By Desk Reporter, Malabar News
Kerala Covid Report 2020 Dec 08_ Malabar News
Ajwa Travels

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 33,758 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 60,521 പരിശോധന ആണ്. ഇതിൽ രോഗബാധ 5032 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4735 ഉം ഇന്ന് കോവിഡ് സ്‌ഥിരീകരിച്ച മരണ സംഖ്യ 31 ഉമാണ്.

സമ്പര്‍ക്ക രോഗികള്‍ 4380 ഇന്നുണ്ട്. ഉറവിടം അറിയാത്ത 517 രോഗബാധിതരും, 59,732 പേർ നിലവിൽ ചികിൽസയിലുമുണ്ട്. ആരോഗ്യരംഗത്തുള്ള 37 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്.

സമ്പർക്ക രോഗികളുടെ ശതമാനകണക്ക് നോക്കിയാൽ അത് 87.04 ശതമാനമാണ്. ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി ശതമാനം 08.31 ആണ്. ഇന്നത്തെ 5032 രോഗബാധിതരില്‍ 98 പേർ യാത്രാ ചരിത്രം ഉള്ളവരാണ്.

സമ്പര്‍ക്കത്തിലൂടെ 4380 പേർക്ക് രോഗ ബാധ സ്‌ഥിരീകരിച്ചു. കാസര്‍ഗോഡ് 77, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 178 പേര്‍ക്കും, കോഴിക്കോട് 412, മലപ്പുറം 653, വയനാട് ജില്ലയില്‍ നിന്നുള്ള 269 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 160 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 592 പേര്‍ക്കും, എറണാകുളം 415, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 226 പേര്‍ക്കും, ഇടുക്കി 49, കോട്ടയം 694, കൊല്ലം ജില്ലയില്‍ നിന്നുള്ള 315 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 171, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 169 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 79
കണ്ണൂർ: 207
വയനാട്: 284
കോഴിക്കോട്: 451
മലപ്പുറം: 694
പാലക്കാട്: 328
തൃശ്ശൂർ: 625
എറണാകുളം: 528
ആലപ്പുഴ: 241

കോട്ടയം: 695
ഇടുക്കി: 73

പത്തനംതിട്ട: 238
കൊല്ലം: 317
തിരുവനന്തപുരം: 272

ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 4735, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 350, കൊല്ലം 269, പത്തനംതിട്ട 159, ആലപ്പുഴ 361, കോട്ടയം 460, ഇടുക്കി 72, എറണാകുളം 403, തൃശൂര്‍ 700, പാലക്കാട് 383, മലപ്പുറം 719, കോഴിക്കോട് 421, വയനാട് 125, കണ്ണൂര്‍ 158, കാസര്‍ഗോഡ് 155. ഇനി ചികിൽസയിലുള്ളത് 59,732. ഇതുവരെ ആകെ 5,82,351 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.

Related Read: കോവിഡ് വാക്‌സിന്‍ വിതരണ രൂപരേഖ പൂര്‍ത്തിയായി; ആരോഗ്യ മന്ത്രാലയം

സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 2472 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 31 ആണ്. മരണപ്പെട്ടവരുടെ പേരുവിവരങ്ങൾ; തിരുവനന്തപുരം പാങ്ങോട് സ്വദേശി ഹാഷിം (51), കാരക്കോണം സ്വദേശി ഹനില്‍ സിങ് (53), മാരായമുട്ടം സ്വദേശി ഗോപിനാഥന്‍ നായര്‍ (70), വെഞ്ഞാറമൂട് സ്വദേശിനി നസീമ ബീവി (47), കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഭാര്‍ഗവന്‍ (70), ആലപ്പുഴ ചേര്‍ത്തല സ്വദേശി രവീന്ദ്രന്‍ (74), പനവാലി സ്വദേശിനി അജിത (46), കോട്ടയം മൂലവറ്റം സ്വദേശി തങ്കച്ചന്‍ (60), കാഞ്ഞിരപ്പള്ളി സ്വദേശിനി ചന്ദ്രിക (63), വൈക്കം സ്വദേശി സുന്ദരേശന്‍ (56), മണാര്‍കാട് സ്വദേശി സാബു (55), മീനാച്ചില്‍ സ്വദേശിനി അംബുജം (59), വെള്ളൂര്‍ സ്വദേശി ബഷീര്‍ (56), ഇടുക്കി സ്വദേശിനി ഉമൈബ (55), എറണാകുളം കുറുപ്പുംപടി സ്വദേശിനി വിമല മേരി (79), പുതുവിള സ്വദേശി എന്‍.കെ. കുഞ്ഞപ്പന്‍ (44), എറണാകുളം സ്വദേശി പി.പി. വിനോദ് (49), തലക്കോട് സ്വദേശി പരീദ് അലിയാര്‍ (80), മുഴുവന്നൂര്‍ സ്വദേശിനി സൗഫി ഉമ്മര്‍ (51), തൃശൂര്‍ അന്തത്തോട് സ്വദേശി അലി (84), വടക്കേക്കാട് സ്വദേശി അഷ്‌റഫ് (52), കൈപറമ്പ് സ്വദേശിനി കല്യാണി (70), കിരാലൂര്‍ സ്വദേശിനി മീനാക്ഷി (70), എടച്ചേരി സ്വദേശിനി വലിയമ്മ (87), കോട്ടായി സ്വദേശി വേലായുധന്‍ (64), കോഴിക്കോട് അരൂര്‍ സ്വദേശി കുമാരന്‍ (68), പൂലാടിക്കുന്ന് സ്വദേശി രാഘവന്‍ (75), തച്ചംപൊയില്‍ സ്വദേശിനി ഇയ്യതുമ്മ (63), മാന്‍കാവ് സ്വദേശി മുഹമ്മദ് ബഷീര്‍ (67), വയനാട് കടല്‍മാട് സ്വദേശി കെ.എ. മാനുവല്‍ (68), കാസര്‍ഗോഡ് നീലേശ്വരം സ്വദേശിനി ജാനകി (85) എന്നിവരാണ് ഇത് കൂടാതെ മരണമടഞ്ഞത്.

Kerala Politics: കെ സുരേന്ദ്രന്‍ പറഞ്ഞത് അദ്ദേഹത്തോട് തന്നെ ചോദിക്കണം; വി മുരളീധരന്‍

37 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍, കണ്ണൂര്‍ 7 വീതം, തിരുവനന്തപുരം 6, എറണാകുളം, വയനാട് 5 വീതം, കോഴിക്കോട് 3, പത്തനംതിട്ട, പാലക്കാട് 2 വീതം എന്നിങ്ങനെയാണ് ആരോഗ്യ പ്രവർത്തകരുടെ രോഗബാധ. 

സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 60,521 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെൻറ്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആൻറ്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 67,02,885 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെൻറ്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്‌തികൾ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് സാമ്പിളുകൾ പരിശോധനക്ക് അയച്ചതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കിയിട്ടില്ല.

ഇന്ന് സംസ്‌ഥാനത്ത് ഒഴിവാക്കപ്പെട്ടത് 08 ഹോട്ട് സ്‌പോട്ടുകളാണ്; ഇനി 441 ഹോട്ട് സ്‌പോട്ടുകളാണ് സംസ്‌ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്‌പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 01 ഹോട്ട് സ്‌പോട്ടുകളാണ്.  പേര് വിവരങ്ങൾ: പാലക്കാട് ജില്ലയിലെ കരിമ്പുഴ (സബ് വാര്‍ഡ് 14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

1273 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 3,10,345 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 2,96,204 പേര്‍ വീട്/ഇൻസ്‌റ്റിറ്റൃൂഷണൽ ക്വാറന്റെയ്നിലും 14,141 പേര്‍ ആശുപത്രികളിലുമാണ്.

Most Read: ആളിക്കത്തി കര്‍ഷകസമരം; രാജ്യത്ത് നേതാക്കളുടെ അറസ്‌റ്റും വീട്ടുതടങ്കലും വ്യാപകം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE