കെ സുരേന്ദ്രന്‍ പറഞ്ഞത് അദ്ദേഹത്തോട് തന്നെ ചോദിക്കണം; വി മുരളീധരന്‍

By Syndicated , Malabar News
V muraleedharan_Malabar news
Ajwa Travels

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സ്‌പീക്കര്‍ ശ്രീരാമകൃഷ്‌ണന് ബന്ധമുണ്ടെന്ന  ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രസ്‌താവനയെ കുറിച്ച്   അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണന്റെ ജാതകം താന്‍ നോക്കിയിട്ടില്ല  എന്നായിരുന്നു വി മുരളീധരന്റെ പ്രതികരണം.

‘സ്വര്‍ണക്കടത്ത് കേസില്‍ സ്‌പീക്കറെക്കുറിച്ച് കെ സുരേന്ദ്രന്‍ പറഞ്ഞതില്‍ അദ്ദേഹത്തോട് ചോദിക്കണം.  ശ്രീരാമകൃഷ്‌ണന്റെ ജാതകം ഞാന്‍  നോക്കിയിട്ടില്ല. അന്വേഷണം നടത്തുന്ന ഏജന്‍സികളാണ് അതേക്കുറിച്ച് പറയേണ്ടത്. എനിക്ക് അറിയില്ല. മറ്റാരെങ്കിലും പറഞ്ഞതിനെക്കുറിച്ച് അവരോട് തന്നെ ചോദിക്കണം.’ മുരളീധരന്‍ പറഞ്ഞു.  അന്വേഷണ ഏജന്‍സികളുടെയും കോടതിയുടെയും പരിഗണനയിലുള്ള കേസിനെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായ താനൊന്നും പറയുന്നില്ല എന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

സ്വര്‍ണക്കടത്ത് കേസുമായി സ്‌പീക്കര്‍ ശ്രീരാമകൃഷ്‌ണന് ബന്ധമുണ്ട്  എന്നായിരുന്നു  കെ സുരേന്ദ്രന്റെ  ആരോപണം. അനുമതി കൂടാതെ നടത്തിയ വിദേശ യാത്രകളെല്ലാം ദുരൂഹമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ബോധപൂര്‍വം സ്‌പീക്കറെ അപമാനിക്കാനാണ്  കെ സുരേന്ദ്രന്റെ  ശ്രമമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു.

Read also: ബോധപൂര്‍വം സ്‌പീക്കറെ അപമാനിക്കാന്‍ ശ്രമം; എ വിജയരാഘവന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE