കോവിഡ് ആശ്വാസം; രോഗമുക്‌തി 2246, സമ്പര്‍ക്ക രോഗികള്‍ 1495, ആകെ രോഗബാധ 1648

By Desk Reporter, Malabar News
Kerala Covid Report _ Malabar News
Ajwa Travels

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 2246 പേരാണ്. ആകെ രോഗബാധ 1648 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 12 ആണ്. സമ്പര്‍ക്ക രോഗികള്‍ 1495 ഇന്നുണ്ട്. കണ്ണൂർ ജില്ലയില്‍ നിന്ന് മാത്രം 260 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് പുതുതായി 26 ഹോട്ട് സ്‌പോട്ടുകള്‍ മാത്രമാണ് നിലവില്‍ വന്നത്.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 134
കണ്ണൂർ: 260
വയനാട്: 04
കോഴിക്കോട്: 103
മലപ്പുറം: 187
പാലക്കാട്: 118
തൃശ്ശൂർ: 128
എറണാകുളം: 130
ആലപ്പുഴ: 78
കോട്ടയം: 154
ഇടുക്കി: 04
പത്തനംതിട്ട: 24
കൊല്ലം: 71
തിരുവനന്തപുരം: 253

ഇന്ന് കോവിഡില്‍ നിന്ന് മുക്തി നേടിയവരുടെ കണക്ക്; തിരുവനന്തപുരം 614, കൊല്ലം 131, പത്തനംതിട്ട 123, ആലപ്പുഴ 132, കോട്ടയം 115, ഇടുക്കി 32, എറണാകുളം 184, തൃശൂര്‍ 155, പാലക്കാട് 95, മലപ്പുറം 202, കോഴിക്കോട് 278, വയനാട് 20, കണ്ണൂര്‍ 70, കാസര്‍ഗോഡ് 95. ഇനി ചികിത്സയിലുള്ളത് 22,066. ഇതുവരെ ആകെ 67,001 പേര്‍ കോവിഡില്‍ നിന്നും മുക്തി നേടി.

ആകെ 1648 രോഗബാധിതരില്‍, രോഗം സ്ഥിരീകരിച്ച 29 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 54 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇന്നത്തെ രോഗ ബാധിതരില്‍ 112 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കത്തിലൂടെ 1495 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കാസര്‍ഗോഡ് 103, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 213 പേര്‍ക്കും, കോഴിക്കോട് 98, മലപ്പുറം 183, വയനാട് ജില്ലയില്‍ നിന്നുള്ള 02 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 108 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 120, എറണാകുളം 114, ഇടുക്കി 03, കോട്ടയം 149, കൊല്ലം ജില്ലയില്‍ നിന്നുള്ള 67 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 21, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 237 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.

സംസ്ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 359 ആയി. ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ച മരണങ്ങള്‍ 12 ആണ്. സെപ്റ്റംബര്‍ 2ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി ദേവരാജ് (65), എറണാകുളം പള്ളിപ്പുറം സ്വദേശി അഗസ്റ്റിന്‍ (78), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ തിരുവനന്തപുരം പെരിങ്ങമല സ്വദേശിനി ദമയന്തി (54), തിരുവനന്തപുരം കാട്ടാക്കട സ്വദേശി ഖാലിദ് (48), തിരുവനന്തപുരം കരിങ്കുളം സ്വദേശി ഹരീന്ദ്രബാബു (63), തിരുവനന്തപുരം മണക്കാട് സ്വദേശിനി ശാന്തകുമാരി (68), തിരുവനന്തപുരം മണക്കാട് സ്വദേശിനി സഫിയ ബീവി (68), തിരുവനന്തപുരം പെരിങ്ങമല സ്വദേശിനി നബീസത്ത് ബീവി (41), ആഗസ്റ്റ് 5ന് മരണമടഞ്ഞ തൃശൂര്‍ കുര്യാച്ചിറ സ്വദേശിനി ബേബി പോള്‍ (73), അഗസ്റ്റ് 30ന് മരണമടഞ്ഞ കോഴിക്കോട് സ്വദേശിനി മോഹനന്‍ ഉണ്ണി നായര്‍ (54), ആഗസ്റ്റ് 28ന് മരണമടഞ്ഞ കോഴിക്കോട് കല്ലായി സ്വദേശി അബ്ദുറഹ്മാന്‍ (65), ആഗസ്റ്റ് 25ന് മരണമടഞ്ഞ കോഴിക്കോട് ഉണ്ണികുളം സ്വദേശി യൂസഫ് (68) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

ഇന്ന് രോഗം ബാധിച്ച 61 ആരോഗ്യ പ്രവര്‍ത്തകരില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്ന് മാത്രം 30 പേരുണ്ട്. കാസര്‍ഗോഡ് 10,എറണാകുളം ജില്ലയിലെ 02 പേരും, പത്തനംതിട്ട 03, തൃശ്ശൂര്‍ 05, തിരുവനന്തപുരം 11 എന്നിങ്ങനെയാണ് ആരോഗ്യ പ്രവര്‍ത്തകരുടെ രോഗബാധ.

സംസ്ഥാനത്തെ കോവിഡ് പരിശോധന വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,215 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 18,91,703 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,84,020 സാമ്പിളുകളും പരിശോധനക്കയച്ചിട്ടുണ്ട്.

ഒഴിവാക്കപ്പെട്ട 08 ഹോട്ട് സ്പോട്ടുകളുടെ പേര് വിവരങ്ങള്‍; കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ (വാര്‍ഡ് 2, 15), അയര്‍ക്കുന്നം (7), കൂട്ടിക്കല്‍ (1), തൃശൂര്‍ ജില്ലയിലെ പടിയൂര്‍ (1), കടങ്ങോട് (12), തിരുവനന്തപുരം ജില്ലയിലെ ആര്യനാട് (7, 8, 9), കോഴിക്കോട് ജില്ലയിലെ മരുതൂംകര (6), പത്തനംതിട്ട ജില്ലയിലെ പെരിങ്ങര (സബ് വാര്‍ഡ് 15) എന്നീ പ്രദേശങ്ങളെയാണ് ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കിയത്. ഇനി 575 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 26 ഹോട്ട് സ്പോട്ടുകളാണ്; തൃശൂര്‍ ജില്ലയിലെ കൊടകര (കണ്ടൈന്‍മെന്റ് സോണ്‍ 2 (സബ് വാര്‍ഡ്) 14 ), വരവൂര്‍ (6), കയ്പമംഗലം (സബ് വാര്‍ഡ് 17), വെള്ളാങ്ങല്ലൂര്‍ (സബ് വാര്‍ഡ് 12, 13, 14, 15), എളവള്ളി (സബ് വാര്‍ഡ് 13), ദേശമംഗലം (8, 9), പാലക്കാട് ജില്ലയിലെ അകത്തേത്തറ (10), അഗളി (10, 12), പട്ടാഞ്ചേരി (7), തച്ചമ്പാറ (11), വണ്ടന്നൂര്‍ (6), കോഴിക്കോട് ജില്ലയിലെ കൂത്താളി (3), കിഴക്കോത്ത് (സബ് വാര്‍ഡ് 13), കട്ടിപ്പാറ (11), കോടഞ്ചേരി (2), കൊല്ലം ജില്ലയിലെ നെടുമ്പന (സബ് വാര്‍ഡ് 8), മണ്‍ട്രോതുരുത്ത് (1), എഴുകോണ്‍ (4), മേലില (6), കോട്ടയം ജില്ലയിലെ വിജയപുരം (11), പൂഞ്ഞാര്‍ തെക്കേക്കര (1), കരൂര്‍ (10), എറണാകുളം ജില്ലയിലെ മണീദ് (സബ് വാര്‍ഡ് 5), മുണ്ടക്കുഴ (സബ് വാര്‍ഡ് 10), തിരുവനന്തപുരം ജില്ലയിലെ കരകുളം (18, 19), ആലപ്പുഴ ജില്ലയിലെ കൃഷ്ണപുരം സബ് വാര്‍ഡ് (2) എന്നിവയാണ് ഹോട്ട് സ്പോട്ടുകള്‍.

2385 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 2,00,651 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,82,521 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 18,130 പേര്‍ ആശുപത്രികളിലുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE